28 March Thursday

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Friday Feb 16, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 659/2012  പ്രകാരം പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) മലയാളം മീഡിയം തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായതുമായ അര്‍ഹരായ അവശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഫെബ്രുവരി 14,15,16 തീയതികളില്‍ പാലക്കാട് ജില്ലാ പിഎസ്‌സി ഓഫീസിലും, കാറ്റഗറി നമ്പര്‍ 661/2012   പ്രകാരം കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതശാസ്ത്രം) മലയാളം മീഡിയം തസ്‌തികയുടെ ചുരുക്കപ്പട്ടികയിലെ മുഖ്യപട്ടികയിലെയും ഈഴവ ഉപപട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ 120756 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഫെബ്രുവരി 15,16,27,28 മാര്‍ച്ച് 1 തീയതികളില്‍ കണ്ണൂര്‍ പിഎസ്‌സി ജില്ലാ ഓഫീസിലും, 661/2012 പ്രകാരം തിരുവനന്തപുരം ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതശാസ്ത്രം) മലയാളം മീഡിയം തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഫെബ്രുവരി 21 മുതല്‍ 27 വരെ തീയതികളില്‍ തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസിലും വച്ച്  ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 74/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍  അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (ബ്ലഡ് ബാങ്ക്) തസ്തികയിലേക്ക് 2018 ഫെബ്രുവരി 27 ന് രാവിലെ 10 മണി മുതല്‍ 12.15 വരെയും 12 മണി മുതല്‍ 2.15 വരെയും  തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച്  നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  


ഒഎംആര്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 220/2017 പ്രകാരം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയ്ക്ക് 2018 ഫെബ്രുവരി 21 ന്  രാവിലെ 7.30 മുതല്‍ 9.15 വരെയും, കാറ്റഗറി നമ്പര്‍ 660/2014 പ്രകാരം കേരള സ്റ്റേറ്റ് പാല്‍മിറാ പ്രോഡക്റ്റ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (കെല്‍പാം) ലെയ്‌സണ്‍ ഓഫീസര്‍ കം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസര്‍ തസ്തികയ്ക്ക് 2018 മാര്‍ച്ച് 2 ന്  രാവിലെ 7.30 മുതല്‍ 9.15 വരെയും, കാറ്റഗറി നമ്പര്‍ 246/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഇംഗ്ലീഷ്, കാറ്റഗറി നമ്പര്‍ 163/2017 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍) എന്‍.സി.എ. എസ്.ടി., നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍) എന്‍.സി.എ. എസ്.ടി. (166/2017) എന്നീ തസ്തികകള്‍ക്ക് 2018 ഫെബ്രുവരി 28 ന്  രാവിലെ 7.30 മുതല്‍ 9.15 വരെയും നടക്കുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 414/2016 പ്രകാരം കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്  2018 ഫെബ്രുവരി 14 മുതല്‍ 28 വരെയുള്ള തീയതികളില്‍ കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

പരീക്ഷ റദ്ദ് ചെയ്‌തു

  ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (139/2017) വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (138/2017) തസ്തികകളിലേയ്ക്ക് 2018 മാര്‍ച്ച് 3 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്‍. പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നു.  അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മറ്റു പരീക്ഷകള്‍ക്കൊന്നും തന്നെ യാതൊരു മാറ്റവും ഇല്ല.   


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top