26 April Friday

ജയില്‍ വകുപ്പില്‍ മെയില്‍ വാര്‍ഡന്‍: ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 16 മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കൊച്ചി > തിരുവനന്തനപുരം ജില്ലയില്‍ ജയില്‍ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 269/2016, 207/2016 (ഒന്നാം എന്‍സിഎ-വിശ്വകര്‍മ്മ, മുസ്ലീം) പ്രകാരം മെയില്‍ വാര്‍ഡന്‍ തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും തിരുവനന്തപുരം ജില്ലയില്‍ 2019 ജനുവരി 16 ന് തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടില്‍ വെച്ച് രാവിലെ 5.30 മണി മുതല്‍ നടത്തുന്നു. കാറ്റഗറി നമ്പര്‍ 340/2016 പ്രകാരം എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും തിരുവനന്തപുരം ജില്ലയില്‍ 2019 ജനുവരി 17 മുതല്‍ 22 വരെ തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടില്‍ വെച്ചും, കോഴിക്കോട് ജില്ലയില്‍ 2019 ജനുവരി 15 മുതല്‍ 21 വരെ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനടുത്തുള്ള ദേവഗിരി സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ വെച്ചും രാവിലെ 6 മണി മുതല്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒഎംആര്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 326/2017 പ്രകാരം കേരള സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് സര്‍വീസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് രണ്ട്  തസ്തികയ്ക്കായി 22.01.2019 നും, കാറ്റഗറി നമ്പര്‍ 361/2017 പ്രകാരം മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികയ്ക്കായി 24.01.2019 നും  രാവിലെ 7.30 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തുന്നു. അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
  
ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 16/2016 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോപ്ലേറ്റര്‍) തസ്തികയ്ക്ക് 2019 ജനുവരി 16 നും, കാറ്റഗറി നമ്പര്‍ 37/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (പട്ടികജാതി/ പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പര്‍ 266/2016 പ്രകാരം കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ കൂലി വര്‍ക്കര്‍ (എന്‍സിഎ-മുസ്ലീം) തസ്തികകള്‍ക്ക് 2019 ജനുവരി 17 നും, കാറ്റഗറി നമ്പര്‍ 650/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തസ്തികയ്ക്ക് 2019 ജനുവരി 17, 18, 19, 22 തീയതികളിലുമായി പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 93/2016 പ്രകാരം എക്‌സൈസ് വകുപ്പില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പര്‍ 196/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ (ഡെര്‍മറ്റോളജി ആന്റ് വെനെറോളജി) (ഒന്നാം എന്‍സിഎ-എസ്‌സി) തസ്തികകള്‍ക്ക് 2019 ജനുവരി 16 നും, തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 229/2016 പ്രകാരം ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്, കാറ്റഗറി നമ്പര്‍ 230/2016 പ്രകാരം പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്, കാറ്റഗറി നമ്പര്‍ 471/2013 പ്രകാരം പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ്, തസ്തികകള്‍ക്ക് 2019 ജനുവരി 16, 17, 18 തീയതികളിലും, കാറ്റഗറി നമ്പര്‍ 535/2012 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫാഷന്‍ ടെക്‌നോളജി) തസ്തികയ്ക്ക് 2019 ജനുവരി 18, 23 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 340/2017 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) സോഷ്യോളജി തസ്തികയ്ക്ക് 2019 ജനുവരി 16, 17, 18 തീയതികളില്‍ പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫീസില്‍ വച്ചും 17, 18 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചും 23, 24, 25 തീയതികളില്‍ പിഎസ്‌സി എറണാകുളം മേഖലാ ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 94/2015 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സിവില്‍ എഞ്ചിനീയറിങ് (എഞ്ചനീയറിങ് കോളേജുകള്‍) (പട്ടികവര്‍ഗക്കാരില്‍നിന്നും, പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുമുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 2019 ജനുവരി 18 നും, കാറ്റഗറി നമ്പര്‍ 368/2015 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്) തസ്തികയ്ക്ക് 2019 ജനുവരി 23, 24 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചും ഇന്റര്‍വ്യൂ നടത്തുന്നു.
 
വിലക്കേര്‍പ്പെടുത്തി

കോഴിക്കോട് ജില്ലയില്‍ അറക്കല്‍ ജഫാംസില്‍ മൊയ്ദീന്‍കോയ മകന്‍ നെസാം അലി ഇ എന്ന ഉദ്യോഗാര്‍ത്ഥിയെ ഒന്നിലധികം പ്രൊഫൈല്‍ ഉണ്ടാക്കിയ കാരണത്താല്‍ 11.04.2018 മുതല്‍ ഒരു വര്‍ഷത്തേക്ക് പിഎസ്‌സി പരീക്ഷകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.

വിജ്ഞാപനം പുറപ്പെടുവിച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന 2019 ജനുവരിയിലെ വകുപ്പുതല പരീക്ഷകള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകള്‍ 2019 ജനുവരി 30 രാത്രി 12 മണി വരെ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top