16 April Tuesday

വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിഎസ്എ തസ്തികയിലേക്ക് ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 387/2014 പ്രകാരം കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിഎസ്എ (മലയാളം മീഡിയം) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ മുസ്ലീം സപ്ലിമെന്ററി ലിസ്റ്റ് രജിസ്റ്റര്‍ നമ്പര്‍ 100725 മുതലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും സപ്ലിമെന്ററി ലിസ്റ്റ് എല്‍സി, ഒബിസി, വിശ്വകര്‍മ, എസ്‌ഐയുസി നാടാര്‍, ഒ.എക്‌സ്., ധീവര, ഹിന്ദു നാടാര്‍, ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് 2018 ജൂലൈ 18, 19, 20, 25, 26 തീയതികളിലും, കാറ്റഗറി നമ്പര്‍ 172/2015 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഉറുദു തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജൂലൈ 25, 26, 27 തീയതികളിലും, കാറ്റഗറി നമ്പര്‍ 241/2016 പ്രകാരം വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍) (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജൂലൈ 27 നും പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.

പൊതു അറിയിപ്പ്
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും വിവിധ വകുപ്പുകളില്‍ എല്‍.ഡി.ക്ലാര്‍ക്ക് (തസ്തികമാറ്റം) തസ്തികയ്ക്കായി 31.03.2015 തീയതിയില്‍ ഡി.ടി.ഇ.എസ്.എസ്.(2)5317/14 എന്ന നമ്പരില്‍ പ്രസിദ്ധം ചെയ്ത റാങ്ക് ലിസ്റ്റില്‍ ബൈട്രാന്‍സ്ഫര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ശുഭ ഡി (റാങ്ക് 695) രജിസ്റ്റര്‍ നമ്പര്‍ 100962) യുടെ നിയമനവുമായി ബന്ധപ്പെട്ട യോഗ്യത സംബന്ധിച്ച പ്രമാണങ്ങള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്.  ആയതിനാല്‍ 2018 ജൂലൈ 20 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത സംബന്ധിച്ച പ്രമാണങ്ങള്‍, ഫോട്ടോ എന്നിവ സഹിതം പ്രസ്തുത ഉദ്യോഗാര്‍ത്ഥി ഹാജരാകേണ്ടതാണെന്നും അല്ലാത്തപക്ഷം 31.03.2015 ല്‍ ഡി.ടി.ഇ.എസ്.എസ്.(2)5317/14 എന്ന നമ്പരില്‍ പ്രസിദ്ധം ചെയ്ത എല്‍.ഡി.ക്ലാര്‍ക്ക് (തസ്തികമാറ്റം) തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ നിന്നും ടിയാളെ ഇനിയൊരു അറിയിപ്പ് നല്‍കാതെ നീക്കം ചെയ്യുന്നതാണെന്നും ഇതിനാല്‍ അറിയിക്കുന്നു.
   
ഒഎംആര്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 547/2017 പ്രകാരം വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക് മെക്കാനിക്ക്)  തസ്തികയ്ക്ക് 2018 ജൂലൈ 20 ന്  രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തുന്നു ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top