29 March Friday

ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്‌തികയിലേക്കുള്ള ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 15, 2017

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 11/12015 പ്രകാരം കോട്ടയം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്‌തികയുടെ  ക്രമനമ്പര്‍ 87 മുതില്‍ 247 വരെയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം 2017 നവംബര്‍ 8, 9, 10, 22, 23 എന്നീ തീയതികളില്‍ കോട്ടയം പി.എസ്.സി. ജില്ലാ ഓഫീസിലും.  കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 442/2015 പ്രകാരം സ്റ്റാഫ് നഴ്‌സ് ഗ്രേഡ്2 (എന്‍.സി.എ.എസ്.ഐ.യു.സി. നാടാര്‍) തസ്തികയ്ക്ക് 2017 നവംബര്‍ 17 നും,  കാറ്റഗറി നമ്പര്‍ 11/2015 പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ്2 തസ്തികയ്ക്ക് 22.03.2017 നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ എസ്.സി., മുസ്ലിം, എല്‍.സി./എ.ഐ., ഒ.ബി.സി., വിശ്വകര്‍മ്മ, എസ്.ഐ.യു.സി. നാടാര്‍, ഒ.എക്‌സ്., ധീവര ഉപപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 15 മുതല്‍ 17 വരെയും കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസിലും, തൃശൂര്‍ ജില്ലയില്‍ കാറ്റഗറി നമ്പര്‍ 11/2015 പ്രകാരം ആരോഗ്യവകുപ്പില്‍  ഫാര്‍മസിസ്റ്റ് ഗ്രേഡ്2 തസ്‌തികയ്ക്ക് 04.02.2017 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ബാക്കിയുള്ള യോഗ്യരായവര്‍ക്ക് 2017 നവംബര്‍ 22,23,24,29,30, ഡിസംബര്‍ 1 തീയതികളില്‍ തൃശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസിലും ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (കണക്ക്) എന്‍.സി.എ. ഈഴവ, മുസ്ലിം, ഒ.ബി.സി. തമിഴ് മീഡിയം (കാറ്റഗറി നമ്പര്‍ 593,594,595/2013), നാച്ചുറല്‍ സയന്‍സ് (തമിഴ് മീഡിയം) എന്‍.സി.എ.ഈഴവ (കാറ്ററി നമ്പര്‍ 438/2013), പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് സംസ്‌കൃതം (കാറ്റഗറി നമ്പര്‍ 468/2013) എന്നീ തസ്തികകള്‍ക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 17 ന് ഇടുക്കി ജില്ലാ പി.എസ്.സി. ഓഫീസിലും, കാറ്റഗറി നമ്പര്‍ 44/2011 പ്രകാരം കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ കാറ്റനിങ് ആന്റ് റസ്റ്ററന്റ് മാനേജ്‌മെന്റ് തസ്തികയ്ക്ക് 2017 നവംബര്‍ 22,23 തീയതികളിലും  കാറ്റഗറി നമ്പര്‍ 105/2015 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യായാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം)പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 29 നും കാറ്റഗറി നമ്പര്‍ 149/2016 പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഗാര്‍ഡ് ഗ്രേഡ്2 എന്‍.സി.എ. എല്‍.സി./എ.ഐ. (വിമുക്തഭടന്‍മാര്‍ മാത്രം) തസ്തികയ്ക്ക് 13.09.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 22 നും, ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 161/2017 പ്രകാരം മെഡിക്കല്‍ ഓഫീസര്‍ (നേത്ര) മൂന്നാം എന്‍.സി.എ. എസ്.സി., കാറ്റഗറി നമ്പര്‍ 160/2017 പ്രകാരം മെഡിക്കല്‍ ഓഫീസര്‍ (വിഷ) മൂന്നാം എന്‍.സി.എ. മുസ്ലിം എന്നീ തസ്തികകള്‍ക്ക് 2017 നവംബര്‍ 29 നും  കാറ്റഗറി നമ്പര്‍ 564/2014 പ്രകാരം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) തസ്തികയ്ക്ക് 2017 നവംബര്‍ 29,30 ഡിസംബര്‍ 1 തീയതികളിലും കേരള പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫിസിലും വച്ച് ഇന്റര്‍വ്യൂനടത്തുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.  

ഒഎംആര്‍ പരീക്ഷ


കാറ്റഗറി നമ്പര്‍ 123/17 പ്രകാരം റവന്യൂ വകുപ്പില്‍  വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (തിരുവനന്തപുരം ജില്ല) തസ്തികയ്ക്ക് 2017 നവംബര്‍ 18 ന് ഉച്ചയ്ക്ക് 01.30 മണി മുതല്‍ 03.15 മണി വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്ന  ഒബ്ജക്ടീവ് മാതൃകയിലുളള ഒരു പൊതു പരീക്ഷ (ഒ.എം.ആര്‍ മൂല്യനിര്‍ണ്ണയം)അഡ്മിഷന്‍ ടിക്കറ്റ് ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top