19 April Friday

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഗാസ്‌ട്രോ എന്‍ട്രോളജി തസ്‌തികയിലേക്കുള്ള ഒഎംആര്‍ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 20, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 420/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഗാസ്‌ട്രോ എന്‍ട്രോളജി തസ്‌തികയ്ക്ക് 2018 ഫെബ്രുവരി 23 ന്  രാവിലെ 7.30 മുതല്‍ 9.15 വരെയും, കാറ്റഗറി നമ്പര്‍ 415/2017 പ്രകാരം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ എന്നിവിടങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്‌തികയ്ക്ക് 2018 മാര്‍ച്ച് 2 ന്  രാവിലെ 7.30 മുതല്‍ 9.15 വരെയും നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്‌മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 498/2016 പ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (എന്‍സിഎ എസ്‌ടി) തസ്‌തികയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഫെബ്രുവരി 21 നും,  കാറ്റഗറി നമ്പര്‍ 166/2013 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) തമിഴ് മീഡിയം തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ തീയതികളിലും,   കാറ്റഗറി നമ്പര്‍ 74/2013 പ്രകാരം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ പേഴ്‌സണല്‍ ഓഫീസര്‍ തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മാര്‍ച്ച് 1 നും, കാറ്റഗറി നമ്പര്‍ 573/2012 പ്രകാരം കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ പേഴ്‌സണല്‍ ഓഫീസര്‍ (ജനറല്‍ കാറ്റഗറി) തസ്‌തികയ്ക്ക് 2018 മാര്‍ച്ച് 8 നും തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച്  ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.



പ്രാക്‌ടിക്കല്‍ ടെസ്റ്റ്
കാറ്റഗറി നമ്പര്‍ 563/2014 പ്രകാരം ജലഗതാഗത വകുപ്പില്‍ പെയിന്റര്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഫെബ്രുവരി 20 മുതല്‍ 23 വരെ കോട്ടയം പള്ളിക്കത്തോട് പിടിസിഎം ഗവണ്‍മെന്റ് ഐടഐയില്‍ വച്ച് നടക്കുന്ന പ്രാക്‌ടിക്കല്‍ ടെസ്റ്റിന്റെ അഡ്‌മിഷന്‍ ടിക്കറ്റ് ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  

ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 350/2012 പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്2 തസ്‌തികയ്ക്ക് 2018 ഫെബ്രുവരി 27 നും, കാറ്റഗറി നമ്പര്‍ 363/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ് തസ്‌തികയ്ക്ക് 2018 ഫെബ്രുവരി 20, 21 തീയതികളിലും, കാറ്റഗറി നമ്പര്‍ 546/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എഞ്ചിനീയറിങ് കോളേജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മൈക്കാനിക്കല്‍ എഞ്ചിനീയറിങ് തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പിസിഎന്‍ ലഭിച്ചിട്ടില്ലാത്ത  ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഫെബ്രുവരി 28 നും, കാറ്റഗറി നമ്പര്‍ 4/2015 പ്രകാരം ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ തസ്‌തികയ്ക്ക് 2018 മാര്‍ച്ച്  5,6,7 തീയതികളിലും തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

യോഗ്യത പരിഷ്‌കരിച്ചു
  30.10.2017 ലെ അസാധാരണ ഗസറ്റില്‍ കാറ്റഗറി നമ്പര്‍ 401/2017 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ ഏഴാം ഖണ്ഡികയിലെ യോഗ്യതയില്‍ ഏതെങ്കിലും ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയ ഡിപ്ലോമ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ടാലി അല്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച തത്തുല്യ യോഗ്യത കൂട്ടിച്ചേര്‍ത്ത് യോഗ്യത ഭേദഗതി ചെയ്‌തിട്ടുണ്ട്.   പ്രസ്‌തുത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മാര്‍ച്ച് 1 അര്‍ദ്ധരാത്രി 12 മണി വരെ ടി തസ്‌തികയ്ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എന്നാല്‍ ടി ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്‌തുത യോഗ്യത പ്രൊഫൈലില്‍ രേഖപ്പെടുത്തേണ്ടതാണ്.  വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകള്‍ക്ക് മാറ്റമില്ല.

സംസ്ഥാനതല തെരഞ്ഞെടുപ്പാക്കി
  കാറ്റഗറി നമ്പര്‍ 456/2016 പ്രകാരം ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (457/2016) എന്നീ തസ്‌തികകള്‍ക്കായി 30.12.2016 തീയതിയില്‍ യൂണിറ്റ് അടിസ്ഥാനത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.  ജയില്‍ വകുപ്പിലെ വാര്‍ഡര്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ഉള്‍പ്പെട്ട മേല്‍ തസ്തികകള്‍ യൂണിറ്റ് അടിസ്ഥാനത്തില്‍ നിന്നും സംസ്ഥാനതലത്തിലേക്ക് 28.12.2012 ലെ നിയമനച്ചട്ട ഭേദഗതിപ്രകാരം മാറ്റിയതിനാല്‍, ഈ രണ്ട് തസ്‌തികകള്‍ക്കും ലഭിച്ച അപേക്ഷകള്‍ സംസ്ഥാനതലത്തിലേക്ക് മാറ്റിയിട്ടുണ്ട്.  ഈ തസ്‌തികകള്‍ക്ക് സംസ്ഥാനതലത്തില്‍ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നതും റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിന്‍മേല്‍ അപ്രകാരം നിയമന ശിപാര്‍ശ നടത്തുന്നതുമായിരിക്കും.   



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top