19 April Friday

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വിവിധ തസ്‌തികകളിലേക്കുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 23 ന്

വെബ് ഡെസ്‌ക്‌Updated: Friday Mar 16, 2018

തിരുവനന്തപുരം > 631/2014, 632/2014 എന്നീ കാറ്റഗറി നമ്പരുകള്‍ പ്രകാരം  സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് ബിസിനസ് കറസ്‌പോണ്ടന്‍സ് ആന്‍ഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ കോമേഴ്‌സ് തസ്‌തികകള്‍ക്ക് 2018 മാര്‍ച്ച് 23ന് തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച്  ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒറ്റത്തവണ വെരിഫിക്കേഷന്‍


കാറ്റഗറി നമ്പര്‍ 2/2015 പ്രകാരം വ്യവസായ വാണിജ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍  തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും പിസിഎന്‍ ലഭിച്ചിട്ടില്ലാത്തതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മാര്‍ച്ച് 20 ന് തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

വിലക്കേര്‍പ്പെടുത്തി

കണ്ണൂര്‍ ജില്ലയില്‍ അഴിക്കോട് പൂതപ്പാറ ശ്രീസദനില്‍ ഷീല കെ വി എന്ന ഉദ്യോഗാര്‍ത്ഥിയെ യോഗ്യത തെളിയിക്കുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന കാരണത്താല്‍ 27.07.2017 മുതല്‍ സ്ഥിരമായും, കൊല്ലം ജില്ലയില്‍ വടക്കേവിള, മുള്ളുവിള, കാട്ടുവിള വടക്കതില്‍ വള്ളുവന്‍തറ പടിഞ്ഞാറ്റത്തില്‍ രാധാകൃഷ്ണപിള്ള ബി. എന്ന ഉദ്യോഗാര്‍ത്ഥിയെ എസ്എസ്എല്‍സിയില്‍ തിരുത്തല്‍ വരുത്തി എന്ന കാരണത്താല്‍ 19.09.2017 മുതല്‍ അഞ്ച് വര്‍ഷത്തേയ്ക്കും പിഎസ്‌സി തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top