24 April Wednesday

പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ ജനറല്‍ മാനേജര്‍ തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 9, 2018

തിരുവനന്തപുരം> 666/2014, 667/2014 എന്നീ കാറ്റഗറി നമ്പരുകള്‍ പ്രകാരം പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ ജനറല്‍ മാനേജര്‍ തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിക്കള്‍ക്കും, കാറ്റഗറി നമ്പര്‍ 226/2015  പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക്കുകള്‍)  ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് (പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്‌തികയ്‌ക്കും  2018 ജനുവരി 11 നും, കാറ്റഗറി നമ്പര്‍ 544/2015 പ്രകാരം സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് / അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയ്ക്ക് 2018 ജനുവരി  12 നും,  കാറ്റഗറി നമ്പര്‍ 659/2013 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജനുവരി 16 മുതല്‍ ഫെബ്രുവരി 2 വരെയും, കാറ്റഗറി നമ്പര്‍ 390/2013 പ്രകാരം കിര്‍ത്താഡ്‌സില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയ്ക്ക് 2018 ജനുവരി 16, 17 തീയതികളിലും തിരുവനന്തപുരം പി എസ് സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 265/2014 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (മെഡിക്കല്‍ കോളേജുകള്‍ന്യൂറോളജി) ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്‌തികയിലേക്ക് 2018 ജനുവരി 23 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ  തിരുവനന്തപുരം പരീക്ഷാകേന്ദ്രത്തില്‍ വച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്‌മിഷന്‍ ടിക്കറ്റുകള്‍  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒ എം ആര്‍  പരീക്ഷ


കാറ്റഗറി നമ്പര്‍ 105/2017 പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്  ഗ്രേഡ്2  തസ്തികയ്ക്ക് 2018 ജനുവരി 11 ന് രാവിലെ 7.30 മുതല്‍ 9.15 വരെയും, കാറ്റഗറി നമ്പര്‍ 71/2017 പ്രകാരം വിവിധ വകുപ്പുകളില്‍ ലാസ്റ്റ്‌ഗ്രേഡ് സെര്‍വന്റ്‌സ് (തിരുവനന്തപുരം ജില്ല) തസ്‌തികയ്ക്ക് 2018 ജനുവരി 13 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയും കാറ്റഗറി നമ്പര്‍ 89/2017 പ്രകാരം വൊക്കെഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്‌ട്രക്‌ടര്‍ ഇന്‍ ഡൊമസ്റ്റിക് നഴ്‌സിങ് തസ്‌തികയ്‌ക്ക് 2018 ജനുവരി 24 ന് രാവിലെ 7.30 മുതല്‍ 9.15 വരെയും നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്‌മിഷന്‍ ടിക്കറ്റ് ഉദേ്യാഗാര്‍ത്ഥികള്‍ക്ക്   ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

 ഒറ്റത്തവണ വെരിഫിക്കേഷന്‍


കാറ്റഗറി നമ്പര്‍ 18/2016 പ്രകാരം പോലീസ് (ഇന്‍ഡ്യാ റിസര്‍വ് ബറ്റാലിയന്‍ റഗുലര്‍ വിങ്) വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജനുവരി 8 മുതല്‍ 12 വരെ പി എസ് സി കോഴിക്കോട് മേഖലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 410/2013 പ്രകാരം   വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകള്‍ എന്നിവയിലെ സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ്2, വാച്ചര്‍ ഗ്രേഡ്2 എന്നീ തസ്‌തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ജനുവരി 8 മുതല്‍ 12 വരെ പി.എസ്.സി. കൊല്ലം മേഖലാ ഓഫീസിലും,  കാറ്റഗറി നമ്പര്‍ 424/2017 പ്രകാരം  കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ അറബിക് (എന്‍സിഎ എസ് ടി) തസ്‌തികയ്‌ക്ക് 2018 ജനുവരി 16 ന്  തിരുവനന്തപുരം പി എസ് സി ആസ്ഥാന ഓഫീസിലും വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top