28 March Thursday

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ മാര്‍ച്ച് 23ന്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 21, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 660/2012 പ്രകാരം കൊല്ലം ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) മലയാളം മീഡിയം തസ്തികയ്ക്ക് 2018 മാര്‍ച്ച് 23, ഏപ്രില്‍ 4,5,6,11,12,13,25,26 എന്നീ തീയതികളില്‍ കൊല്ലം ജില്ലാ പിഎസ്‌സി ഓഫീസിലും, കാറ്റഗറി നമ്പര്‍ 55/2016 പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം തസ്‌തികയ്ക്ക് 2018 ഏപ്രില്‍ 12 ന്  തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസിലും വച്ച്  ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

1.    ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഇക്കണോമിക്‌സ് (338/2017)
2.    പോലീസ് (ടെലികമ്മ്യൂണിക്കേഷന്‍സ്) വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (104/2017) കായികക്ഷമതാ പരീക്ഷയ്ക്കു മന്നോടിയായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ഇന്റര്‍വ്യൂ നടത്തും
1.    ഹയര്‍ സെക്കന്‍ഡറി  വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജ്യോഗ്രഫി (ജൂനിയര്‍) ഒന്നാം എന്‍.സി.എ. ഹിന്ദു നാടാര്‍ (505/2017)
ഓണ്‍ലൈന്‍ പരീക്ഷ നടത്തും
1.    ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ /കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ രണ്ടാം എന്‍സിഎ ഹിന്ദു നാടാര്‍ (423/2017)

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 187/2016 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്  തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മാര്‍ച്ച് 26,27,28 തീയതികളിലും, കാറ്റഗറി നമ്പര്‍ 170/2015 പ്രകാരം ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്1 (എക്‌സിക്ക്യുട്ടീവ് സ്റ്റാഫില്‍ നിന്ന് നേരിട്ടുള്ള നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മാര്‍ച്ച് 27 നും  തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

നീന്തല്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 118/2017 പ്രകാരം പാലക്കാട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിയ്ക്ക് 2018 മാര്‍ച്ച് 26 ന് തിരുവനന്തപുരം കാര്യവട്ടത്തുള്ള ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ വച്ച് നീന്തല്‍ ക്ഷമതാപരീക്ഷ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.  



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top