26 April Friday

ഫയര്‍മാന്‍ ട്രെയിനി ചുരുക്കപ്പട്ടിക ഉടന്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

തിരുവനന്തപുരം > ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പില്‍ സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനി (68/2017), ഫയര്‍മാന്‍ ട്രെയിനി (69/2017) തസ്തിയിലേക്കുള്ള ചുരുക്കപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ഇന്നു ചേര്‍ന്ന  പി എസ് സി യോഗം തീരുമാനിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ (ജിയോളജി) എന്‍.സി.എ. മുസ്ലിം (476/2016) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയും ഉടന്‍ പ്രസിദ്ധീകരിക്കും.

റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും


1.    ഭൂജല വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്2 (443/2016)

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും

1.    പാലക്കാട്, മലപ്പുറം,വയനാട്,   ജില്ലകളില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രമായി  പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍, എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വനിതാ സിവില്‍ എക്‌സെസസ് ഓഫീസര്‍ (64/2017 മുതല്‍ 67/2017 വരെ) തസ്തികകള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും ഡിസംബര്‍ മാസത്തെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും.  

മറ്റു തീരുമാനങ്ങള്‍


1.    യൂണിഫോംഡ് ഫോഴ്‌സിലെ വിവിധ തസ്തികകളിലെ ശാരീരിക അളവെടുപ്പില്‍ പരാജയപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുള്ള പുനരളവെടുപ്പിനുള്ള അപ്പീലുകള്‍ പരിഗണിച്ച്  നിശ്ചിത ഉയരം/നെഞ്ചളവ് ഇവയില്‍ ഏറ്റവും കൂടുതല്‍ 3 സെന്റിമീറ്റര്‍  വരെയും നിശ്ചിത തൂക്കത്തില്‍ 3 കിലോഗ്രാം വരെയും കുറവുള്ളവര്‍ക്കു മാത്രം പുനരളവെടുപ്പിന് അനുമതി നല്‍കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍കൂട്ടി നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തും. 
 
2.    15.11.2016 ലെ ജി.ഒ.(പി) 171/2016 (ഫിന്‍) നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം  സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നിശ്ചിത ഫോമില്‍ സേവന പുസ്തകത്തില്‍ രേഖപ്പെടുത്തണമെന്ന് ഉത്തരവായിരുന്നു. 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ 23 എ ആയി  ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ കരട് വിജ്ഞാപനം അംഗീകരിച്ചു.

3.    ഇന്‍ഡ്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയ്ക്കായി അറിയിച്ച അറുപത് ഒഴിവുകള്‍ കമാന്‍ഡോ തസ്തികയുടെ ഒഴിവുകളായി പരിഗണിച്ച് നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിന്‍മേല്‍ ടി ഒഴിവുകള്‍ അറിയിച്ചുകൊണ്ടുള്ള പ്രൊഫോര്‍മ റദ്ദ് ചെയ്ത് കമാന്‍ഡോ തസ്തികയിലേക്ക് പുതുക്കിയ പ്രൊഫോര്‍മ നല്‍കണമെന്നും ഇതേ തസ്തികയുടെ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും  സര്‍ക്കാരിനെ അറിയിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top