26 April Friday

കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജര്‍ തസ്‌തിക; കായികക്ഷമതാ പരീക്ഷ ജൂണ്‍ അഞ്ചിന്

വെബ് ഡെസ്‌ക്‌Updated: Monday May 28, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 438/2016 492/2016 പ്രകാരം കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ മാനേജര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഉദ്യോഗാര്‍ത്ഥികളുടെ കായികക്ഷമതാ പരീക്ഷ 2018 ജൂണ്‍ 5 ന് എംജി കോളേജ് കേശവദാസപുരം ഗ്രൗണ്ടില്‍ വച്ച് നടത്തുന്നതാണ്.

ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 148/2017 പ്രകാരം സീനിയര്‍ ലക്ചറര്‍ ഇന്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (എന്‍സിഎഎല്‍സി/എഐ), കാറ്റഗറി നമ്പര്‍ 600/2017 പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനസ്‌ത്യേഷ്യോളജി (എന്‍സിഎഒഎക്‌സ്),   കാറ്റഗറി നമ്പര്‍ 40/2017 പ്രകാരം സീനിയര്‍ ലക്ചറര്‍ ഇന്‍ പീഡിയാട്രിക്‌സ് (എന്‍സിഎഹിന്ദു നാടാര്‍), കാറ്റഗറി നമ്പര്‍ 154/2017 പ്രകാരം സീനിയര്‍ ലക്ചറര്‍ ഇന്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടിംഗ് സര്‍ജറി (എന്‍സിഎമുസ്ലീം), കാറ്റഗറി നമ്പര്‍ 147/2017 പ്രകാരം സീനിയര്‍ ലക്ചറര്‍ ഇന്‍ ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി) (എന്‍സിഎധീവര) തസ്തികകള്‍ക്ക് 2018 ജൂണ്‍ 6, 7, 8 തീയതികളിലും,  കാറ്റഗറി നമ്പര്‍ 504/2017 പ്രകാരം ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ പഞ്ചകര്‍മ്മ (ഒന്നാം എന്‍സിഎഎല്‍സി/എഐ) തസ്തികയ്ക്ക് 2018 ജൂണ്‍ 8 നും, കാറ്റഗറി നമ്പര്‍ 158/2017, 231/2017, 352/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മാത്തമറ്റിക്‌സ് (എന്‍സിഎഎസ്‌സി&എസ്ടി) തസ്തികയ്ക്ക് 2018 ജൂണ്‍ 13 നും, കാറ്റഗറി നമ്പര്‍ 353/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മാത്തമറ്റിക്‌സ് (എന്‍സിഎഎസ്‌ഐയുസിനാടാര്‍) തസ്തികയ്ക്ക് 2018 ജൂണ്‍ 13 നും, കാറ്റഗറി നമ്പര്‍ 77/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഹോം സയന്‍സ് (ചൈല്‍ഡ് ഡവലപ്‌മെന്റ്) തസ്തികയ്ക്ക് 2018 ജൂണ്‍ 13 നും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച്, ഇന്റര്‍വ്യൂ നടത്തുന്നു.

വകുപ്പുതല  വാചാപരീക്ഷ

2018 ജനുവരിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷയുടെ ഭാഗമായി നടന്ന സെക്കന്‍ഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് ഇന്‍ മലയാളം (തമിഴ്/കന്നഡ) പേപ്പറിന്റെ എഴുത്തുപരീക്ഷയില്‍ വിജയിച്ച പരീക്ഷാര്‍ത്ഥികള്‍ക്ക് വാചാ പരീക്ഷ 2018 മെയ് 30 ന് നടത്തുവാന്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. വാചാപരീക്ഷയില്‍ പങ്കെടുക്കേണ്ടവര്‍ക്ക് അറിയിപ്പ് തപാലില്‍ അയച്ചിട്ടുണ്ട്. 28.05.2018 വരെ അറിയിപ്പ് ലഭിക്കാത്തവര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ടെസ്റ്റ് വിഭാഗം ജോയിന്റ് സെക്രട്ടറിയുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
                                            


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top