25 April Thursday

പിഎസ്‌സി വകുപ്പുതല പരീക്ഷകളുടെ ഫീസ് നിരക്ക് പരിഷ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 24, 2017

‌‌തിരുവനന്തപുരം > കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് നിരക്ക് പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് പ്രകാരമുള്ള അപേക്ഷാഫീസ് 2018 ജനുവരി മുതലുള്ള വിജ്ഞാപനങ്ങളിലും മറ്റ് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ 2017 ജൂലൈയിലെ റിസല്‍ട്ട് മുതലും പ്രാബല്യത്തില്‍ വരുന്നതാണ്.  പുതിയ ഫീസ് നിരക്കുകള്‍ ബ്രാക്കറ്റില്‍ അപേക്ഷാഫീസ് ഓരോപേപ്പറിനും (150 രൂപ), സര്‍ട്ടിഫിക്കറ്റ് ഫീസ് ഓരോ സര്‍ട്ടിഫിക്കറ്റിനും (200), ഡ്യൂപ്ലിക്കറ്റ് സര്‍ട്ടിഫിക്കറ്റ് (1000), ഒ.എം.ആര്‍. ഉത്തര പേപ്പര്‍ പകര്‍പ്പ് (600), ഒ.എം.ആര്‍. ഉത്തരപേപ്പര്‍ പുന:പരിശോധന (150), സര്‍ട്ടിഫിക്കറ്റ് സെര്‍ച്ച് ഫീസ് ഓരോ വര്‍ഷവും (300), അഫിഡവിറ്റ് ഫീസ് (300)
 
ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 204/2014 പ്രകാരം കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്തസ്തികമാറ്റം വഴിയുള്ള നിയമനം) തസ്തികയ്ക്കും, കാറ്റഗറി നമ്പര്‍ 295/2016 പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (പട്ടിക വര്‍ഗ്ഗം) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും  2017 ഒക്‌ടോബര്‍ 25 ന്  പി.എസ്.സി. എറണാകുളം മേഖല ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക. 

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 216/2014 പ്രകാരം തൃശൂര്‍ ജില്ലയില്‍ വിനോദസഞ്ചാര വകുപ്പില്‍ ഷോഫര്‍ ഗ്രേഡ്2 തസ്തികയുടെ രണ്ടാം ഘട്ട പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ്)   2017 ഒക്‌ടോബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 6 മണിക്ക് കേരള കാര്‍ഷിക സര്‍വകലാശാല ഹൈസ്‌കൂള്‍ ഗ്രൗണ്ട് വെള്ളാനിക്കരയില്‍ വച്ച് നടത്തുന്നു.  ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, അഡ്മിഷന്‍ ടിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒഎംആര്‍ പരീക്ഷ

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍    ലക്ചറര്‍ ഇന്‍ അനാട്ടമി (424/2016),  ലക്ചറര്‍ ഇന്‍ ഫോറന്‍സിക് മെഡിസിന്‍ (425/2016),   ലക്ചറര്‍ ഇന്‍ ഫാര്‍മക്കോളജി (426/2016), ലക്ചറര്‍ ഇന്‍ ജനറല്‍ സര്‍ജറി (75/17, ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ /കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (488/2016എന്‍.സി.എ.എസ്.ഐ.യു.സി. നാടാര്‍), ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (162/2017 എന്‍.സി.എ. വിശ്വകര്‍മ്മ) എന്നീ തസ്തികകളിലേക്ക്  2017 നവംബര്‍ 2 ന് നടക്കുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 281/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോളജി) തസ്തികയ്ക്ക് 2017 നവംബര്‍ 1,2,3 തീയതികളില്‍  തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

 യോഗ തീരുമാനങ്ങള്‍

1.    കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് റിക്രൂട്ട്‌മെന്റ് റൂളിന്റെ കരട് വിശദമായി പരിശോധിക്കുകയും കമ്മിഷന്‍ നിര്‍ദ്ദേശിച്ച ഭേദഗതികളോടെ കരട് കത്ത് അനുമതിയ്ക്കായി അടുത്ത കമ്മിഷന്‍ യോഗത്തില്‍ സമര്‍പ്പിക്കുവാനും ഉത്തരവായി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top