29 March Friday

സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളിലെ ഡ്രൈവര്‍ തസ്‌തികയിലേക്ക് ഡ്രൈവിങ് ടെസ്റ്റ് ഡിസംബര്‍ 12 ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 22, 2017

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 45/2013 പ്രകാരം കേരളത്തിലെ സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളിലെ ഡ്രൈവര്‍ തസ്‌തികയുടെ പ്രായോഗിക പരീക്ഷ (എല്‍.ഡി.വി. എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) 2017 ഡിസംബര്‍ 12, 13 തീയതികളില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തുന്നു.  

ഇന്റര്‍വ്യൂ


കാറ്റഗറി നമ്പര്‍ 357/2012 പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ സഹകരണബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പാര്‍ട്ട്1 ജനറല്‍ കാറ്റഗറി) തസ്‌തികയ്ക്ക് 28.12.2016 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 23 ന് പി.എസ്.സി. കാസര്‍ഗോഡ് ജില്ലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 197/2015  പ്രകാരം ആലപ്പുഴ ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ ബോട്ട് സ്രാങ്ക് തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 24 ന് പി.എസ്.സി. ആലപ്പുഴ ജില്ലാ ഓഫീസിലും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 429/2014 പ്രകാരം ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഷീറ്റ് മെറ്റല്‍) തസ്‌തികയ്‌ക്ക് 2017 നവംബര്‍ 29, 30, ഡിസംബര്‍ 1 തീയതികളിലും, കാറ്റഗറി നമ്പര്‍ 318/2015 പ്രകാരം ലക്ചറര്‍ ഇന്‍  ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് (എന്‍.സി.എ. എസ്.ടി.) തസ്തികയ്ക്ക് 2017 ഡിസംബര്‍ 1 നും,  കാറ്റഗറി നമ്പര്‍ 102/2016 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) സോഷ്യോളജി (എന്‍.സി.എ. ഒ.എക്‌സ്.)  തസ്‌തികയ്‌ക്ക് 2017 ഡിസംബര്‍ 7 നും പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസിലും വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 441/2014 പ്രകാരം കണ്ണൂര്‍ ജില്ലയില്‍ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്‌തികയ്‌ക്ക് 30.10.2017 ലെ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ (ലിസ്റ്റ് 2) ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 22, 23 തീയതികളില്‍ കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസിലും, കാറ്റഗറി നമ്പര്‍ 222/2015 പ്രകാരം കൊല്ലം ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്‌മാന്‍ തസ്തികയുടെ 07.11.2017 ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 27,28,29 തീതികളില്‍ കൊല്ലം പി.എസ്.സി. ജില്ലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 193/2016 പ്രകാരം കിര്‍ത്താഡ്‌സില്‍ ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രോപോളജി /സോഷ്യോളജി) തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 27, 28 തീയതികളിലും  കാറ്റഗറി നമ്പര്‍ 545/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (എഞ്ചിനീയറിങ് കോളേജുകള്‍) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 28 നും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top