26 April Friday

പ്രതിധ്വനി നൂറാമത് ട്രെയിനിങ് പ്രോഗ്രാം 26 ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

തിരുവനന്തപുരം> ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ ടെക്നിക്കൽ ഫോറത്തിന്റെ നൂറാമത് ട്രെയിനിങ് പ്രോഗ്രാം 26 ന്‌ നടക്കും. നൂറാമത് സെഷൻ  വി ശ്രീകുമാർ (സെന്റർ ഹെഡ്, ടാറ്റാഎൽക്സി) ഉദ്‌ഘാടനം ചെയ്യും.രാവിലെ 11 ന്‌ മുതൽ  മുതൽ 1 മണി വരെയാണ്‌ ക്ലാസ്‌. ടെക്നോപാർക്ക്‌ സി ഇ ഒ  ജോൺ എം തോമസ് ആശംസകളറിയിക്കും.

 റോബിൻ ടോമി (ഹെഡ്, TCS റാപിഡ് ലാബ് ) ആണ് "ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സാമൂഹ്യ മാറ്റത്തെ എങ്ങനെ ബാധിക്കുന്നു" (How AI is impacting social change and accessibility?) എന്ന വിഷയം കൈകാര്യം ചെയ്യുന്നത്.

ഓൺലൈൻ ആയി ആണ് സെഷൻസ് നടത്തുന്നത്. ഐ ടി ജീവനക്കാർ അറിഞ്ഞിരിക്കേണ്ട വിവിധ ടെക്നോളജീസ്, ടെക്നോളജീസിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ, ഏറ്റവും പുതിയ ടെക്നോളജീ ഡെവലപ്പ്മെന്റസ് എന്നീ വിഭാഗങ്ങളിൽ പെടുന്ന
സെഷൻസ് ഐ ടി ഇൻഡസ്ട്രിയിലെ പ്രമുഖരായ ടെക്നിക്കൽ എക്സ്പെർട്ട്സ് ആണ് കൈകാര്യം ചെയ്തത്.

എല്ലാ ആഴ്ചയും ഐ ടി ജീവനക്കർക്കായി  പ്രതിധ്വനി ടെക്നിക്കൽ സെഷൻസ് നടത്തുന്നുണ്ട്.

രെജിസ്ട്രേഷൻ ലിങ്ക്:
https://us02web.zoom.us/meeting/register/tZIucOuoqjooH9XC0pbqnSeueQdCEssyTYqK

സൂം (zoom) വഴിയും പ്രതിധ്വനി ഫേസ്ബുക്ക്‌ പേജു വഴിയും സെഷൻ ലഭ്യമാകും.

Prathidhwani Facebook page.
https://m.facebook.com/191783927609417/

കൂടുതൽ വിവരണങ്ങൾക്കു  - സ്മിത പ്രഭാകരൻ  - 9895542015 & നൗഷാദ് - 9633331678 ;


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top