25 April Thursday

പ്രതിധ്വനി ജോബ് പോർട്ടലിലൂടെ അഞ്ഞൂറിലധികം ഐ ടി ഫ്രഷേഴ്‌സ് ഒഴിവുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 2, 2022

തിരുവനന്തപുരം> കേരളത്തിലെ ഐ ടി ജീവനക്കാരുടെ സംഘടന ആയ പ്രതിധ്വനിയുടെ ജോബ് പോർട്ടലിൽ നിന്നും കേരളത്തിലെ പ്രമുഖ ഐ ടി കമ്പനികളിലേക്ക് അഞ്ഞൂറിലധികം ഫ്രഷേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നു. 2020 & 2021 വർഷങ്ങളിൽ 60% മാർക്കോട് കൂടി എഞ്ചിനീയറിംഗ്  (BE/BTech in Electrical/Electronics/IT/Computer Science), BSc/BCA/MCA (Computer/Mathematics) പാസ്സായ ഉദ്യോഗാർഥികളെയാകും പരിഗണിക്കുക. ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 1 നു മുൻപായി പ്രതിധ്വനി ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

https://jobs.prathidhwani.org/signUp

ജോബ് പോർട്ടലിൽ നിങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഇമെയിലിലേക്ക് കമ്പനികളുടെ സെലെക്ഷൻ പ്രോസസ്സിന്റെ ഇമെയിൽ ലഭിക്കും. ഫെബ്രുവരി/മാർച്ച്‌ /ഏപ്രിൽ 2022 മാസങ്ങളിൽ ജോയിൻ ചെയ്യാൻ കഴിയുന്നവരാണ് അപേക്ഷിക്കേണ്ടത്. ടെക്നോപാർക്ക്‌, ഇൻഫോപാർക്ക്‌, സൈബർപാർക്ക്‌ ഇവിടെങ്ങളിലേക്കാകും റിക്രൂട്ട്മെന്റ്. ഇ വൈ (EY) കമ്പനിയിൽ മാത്രം അഞ്ഞൂറോളം ഫ്രഷേഴ്‌സ് വേക്കൻസി ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top