24 April Wednesday

പോണ്ടിച്ചേരി സർവകലാശാലയിൽ ഫാക്കൽറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

പോണ്ടിച്ചേരി സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിൽ ഫാക്കൽറ്റിയുടെ 179 ഒഴിവുണ്ട്. പ്രൊഫസർ തസ്തികയിൽ 44, അസോസിയറ്റ് പ്രൊഫസർ  68, അസി. പ്രൊഫസർ 67 എന്നിങ്ങനെയാണ് ഒഴിവ്.

തമിഴ്, മാനേജ്മെന്റ് സ്റ്റഡീസ്, എംബിഎ, ഡാറ്റ അനാലിസിസ്, കൊമേഴ്സ്, ഇക്കണോമിക്സ്, ടൂറിസം സ്റ്റഡീസ്, ബാങ്കിങ് ടെക്നോളജി, എംബിഎ ഫിനാൻഷ്യൽ ടെക്നോളജി, ഇന്റർനാഷണൽ ബിസിനസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, എംടെക് അപ്ലൈഡ് മെറ്റീരിയൽസ് ആൻഡ് ഡിവൈസസ്, കെമിസ്ട്രി, എർത്ത് സയൻസ്, എംഎസ്സി അപ്ലൈഡ് ജിയോഫിസ്കിസ്, സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി, കോസ്റ്റൽ ഡിസാസ്റ്റർ മാനേജ്മെന്റ്, ബയോടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, ഇക്കോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ്, മൈക്രോബയോളജി, ഇംഗ്ലീഷ്‌.

 ,ഫ്രഞ്ച്, ഹിന്ദി, സംസ്കൃതം, ഫിലോസഫി, ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ്, പെർഫോമിങ് ആർട്സ്, ആന്ത്രോപോളജി, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്, സെന്റർ ഫോർ വുമൺ സ്റ്റഡീസ്, സെന്റർഫോർ മാരിടൈം സ്റ്റഡീസ്, സെന്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ എക്സ്ക്ലൂഷൻ ആൻഡ് ഇൻക്ലൂസീവ് പോളിസി, സോഷ്യൽ വർക്,

സോഷ്യോളജി, ഹിസ്റ്ററി, സൗത്ത് ഏഷ്യൻ സ്റ്റഡീസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഇലക്ട്രോണിക് മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ, എജ്യുക്കേഷൻ, നാനോ സയൻസ് ആൻഡ് ടെക്നോളജി, ഗ്രീൻ എനർജി ടെക്നോളജി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് എൻജിനിയറിങ്, സെന്റർഫോർ പൊല്യൂഷൻ കൺട്രോൾ ആൻഡ് എൻവയോൺമെന്റൽ എൻജിനിയറിങ്, മാനേജ്മെന്റ്/കൊമേഴ്സ്/കംപ്യൂട്ടർ സയൻസ്/ബയോകെമിസ്ട്രി/വിഷ്വൽ കമ്യൂണിക്കേഷൻ, അക്കാദമിക് സ്റ്റാഫ് കോളേജ്, ബയോകെമിസ്ട്രി എന്നീ വകുപ്പുകളിലാണ് ഒഴിവ്.

www.pondiuni.edu.in  വഴി ഓൺലൈനായി സെപ്തംബർ ഒമ്പത് വരെ അപേക്ഷിക്കാം.

നാഗ്‌പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ 50 ഒഴിവുണ്ട്. അനസ്തീസിയ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ.ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പതോളജി, ഫിസിക്കൽ ശമഡിസഇൻ ആൻഡ് റിഹാബിലിറ്റേഷൻ, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, കാർഡിയോളജി, എൻജോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഗ്യാസ്ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി എന്നീ വകുപ്പുകളിലാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 17. വിശദവിവരത്തിന് www.aiimsnagpur.edu.in

അംബേദ്കർ നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ടിൽ

 ജലന്ധറിലെ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ  തസ്തികകളിൽ 43 ഒഴിവുണ്ട്. ബയോടെക്നോളജി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ എൻജിനിയറിങ്, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് മാനേജ്മെന്റ്, കെമിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, മാത്തമാറ്റിക്സ് എന്നീ പഠനവിഭാഗങ്ങളിലാണ് ഒഴിവ്. www.nitj.ac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 20.

കേന്ദ്രീയ ഹിന്ദി സൻസ്ഥാനിൽ

കേന്ദ്രസർക്കാരിന്റെ ആഗ്രയിലെ കേന്ദ്രീയ ഹിന്ദി സൻസ്ഥാനിൽ പ്രൊഫസർ,  അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. പ്രൊഫസർ (ലിംഗ്വിസ്റ്റിക്സ്) 1, പ്രൊഫസർ (ഹിന്ദി ) 1, പ്രൊഫസർ(എഡ്യുക്കേഷൻ) 1, അസോസിയറ്റ് പ്രൊഫസർ (ലിംഗ്വിസ്റ്റിക്സ്) 5, അസോസിയറ്റ് പ്രൊഫസർ(ഹിന്ദി) 2, അഗസാസിയറ്റ് പ്രൊഫസർ (എഡ്യുക്കേഷൻ) 2, അസി. പ്രൊഫസർ(ഹിന്ദി) 1, അസി.പ്രൊഫസർ (എഡ്യുക്കേഷൻ) 6 എന്നിങ്ങനെയാണ് ഒഴിവ്. വിശദമായ വിജ്ഞാപനം www.khsindia.org  ൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്തംബർ 2 വൈകിട്ട് അഞ്ച്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top