24 April Wednesday

പരിയാരം മെഡിക്കല്‍ കോളേജില്‍ ഇസിജി ടെക്‌നീഷ്യന്‍ തസ്‌തികയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 24, 2018

കണ്ണൂര്‍ > പരിയാരം മെഡിക്കല്‍ കോളേജില്‍ ഇസിജി ടെക്‌നീഷ്യന്‍ തസ്‌തികയില്‍ ഒഴിവുണ്ട്. തിങ്കളാഴ്‌ച (29.10.2018) രാവിലെ 10 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖാന്തരമാണ് നിയമനം. പ്ലസ്‌ടു അല്ലെങ്കില്‍ വിഎച്ച്എസ്‌സി കഴിഞ്ഞ് ഡിഎംഇ അംഗീകരിച്ച ഡിസിവിടി കോഴ്‌സ് പാസായിരിക്കണം എന്നതാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം, ഇന്റര്‍വ്യൂ ദിവസം  രാവിലെ 9.30 ന് മുമ്പ് പരിയാരം മെഡിക്കല്‍ കോളേജിലെ എച്ച്ആര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.  വിശദാംശങ്ങള്‍ www.mcpariyaram.com/ എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top