23 April Tuesday

ആരോഗ്യവകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

കാറ്റഗറി നമ്പർ 217/2018 ആരോഗ്യവകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് രണ്ട്, കാറ്റഗറി നമ്പർ 572/2017, 573/2017 പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (എംഎംവി) (നേരിട്ടും, തസ്തികമാറ്റം മുഖേനയും) കണ്ണൂർ ജില്ലയിൽ കാറ്റഗറി നമ്പർ 68/2018 എക്സൈസ് വകുപ്പിൽ ഡ്രൈവർ (എൻസിഎ‐എൽസി/എഐ) ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 74/2019 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മ്യൂസിക് (ഒന്നാം എൻസിഎ‐ മുസ്ലിം), ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 326/2018 ജൂനിയർ കൺസൾട്ടന്റ് (സൈക്യാട്രി) മൂന്നാം എൻസിഎ‐ പട്ടികജാതി വിഭാഗം, കാറ്റഗറി നമ്പർ 315/2018, 316/2018, 317/2018 ജൂനിയർ കൺസൽട്ടന്റ് (ജനറൽ സർജറി) രണ്ടാം എൻസിഎ‐ പട്ടികജാതി വിഭാഗം, മുസ്ലിം, ഈഴവ/തിയ്യ/ബില്ലവ അഭിമുഖം നടത്തും.

ഒഎംആർ പരീക്ഷ

ആരോഗ്യ വകുപ്പിൽ കാസർകോട് ജില്ലയിൽ കാറ്റഗറി നമ്പർ 58/2018ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (എൻസിഎ‐എസ്ഐയുസി‐നാടാർ), ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 42/2019  ഫാർമസിസ്റ്റ് ഗ്രേഡ് 2 (എൻസിഎ‐എസ്ഐയുസി നാടാർ), ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കാറ്റഗറി നമ്പർ 43/2019 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (എൻസിഎ‐ ഹിന്ദുനാടാർ), ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ആലപ്പുഴ ജില്ലയിൽ കാറ്റഗറി നമ്പർ 275/2018  ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികകളിലേക്ക്  സെപ്തംബർ 6 രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.

ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറിനമ്പർ 541/2017 ഭാരതീയ ചികിത്സാവകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസർ(ആയുർവേദ) തസ്തികയിലേക്ക് സെപ്തംബർ 5, 6, 7 തിയതികളിൽ രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471‐2546325) കാറ്റഗറി നമ്പർ 51‐52/2019 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജുകൾ) ലക്ചറർ ഇൻ ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ തസ്തികയിലേക്ക് സെപ്തംബർ 2, 3, 4, 5, 6, 7 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. അറിയിപ്പ്, പ്രൊഫൈൽ, എസ്എംഎസ് വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ2എ വിഭാഗവുമായി ബന്ധപ്പെടണം. (ഫോൺ: 0471‐2546447). കാറ്റഗറി നമ്പർ 111/2017 കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷനിൽ പ്ലംബർ തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ ബന്ധപ്പെട്ട രേഖകൾ വെരിഫൈ ചെയ്ത് പെർമനന്റ് കാൻഡിഡേറ്റ് നമ്പർ(പിസിഎൻ) ലഭ്യമായവർ ഒഴികെയുളളവർക്ക് സെപ്തംബർ രണ്ടിന് ന് പിഎസ്സി ആസ്ഥാന ഓഫീസിലെ ഇആർ വിഭാഗത്തിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

അഭിമുഖം

കാറ്റഗറി നമ്പർ 328/2017  ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മലയാളം (ജൂനിയർ) തസ്തികയിലേക്ക് സെപ്തംബർ 4 മുതൽ പിഎസ്സി ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ ഓഫീസ്, കോഴിക്കോട് മേഖലാ ഓഫീസ് എന്നിവിടങ്ങളിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ2സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471‐ 2546294). കാറ്റഗറി നമ്പർ 35/2017 കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ(ജൂനിയർ) കൊമേഴ്സ് (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് പ്രത്യേകമായുളള നിയമനം) തസ്തികയിലേക്ക് സെപ്തംബർ നാല് മുതൽ ആറ് വരെ തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top