25 April Thursday

ഒഎൻജിസിയിൽ എക്സിക്യൂട്ടീവ്

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ക്ലാസ്സ് വൺ തസ്തികയിൽ ഒഴിവുണ്ട്. മെഡിക്കൽ ഓഫീസർ 42, സെക്യൂരിറ്റി ഓഫീസർ 24, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ 31, അസി. എക്സിക്യൂട്ടീവ് എൻജിനിയർ (എൻവയോൺമെന്റ്) 1, ഫയർ ഓഫീസർ 9 എന്നിങ്ങനെ ആകെ 107 ഒഴിവാണുള്ളത്. യോഗ്യത: മെഡിക്കൽ ഓഫീസർ എംബിബിഎസ്, സെക്യൂരിറ്റി ഓഫീസർ ബിരുദാനന്തരബിരുദം, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ ബിരുദവും ഐസിഡബ്ല്യുഎ/ സിഎ.  അസി. എക്സിക്യൂട്ടീവ് എൻജിനിയർ എൻവയോൺമെന്റ് എൻജിനിയറിങിലൊ സയൻസിലൊ 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. ഫയർ ഓഫീസർ 60 ശതമാനം മാർക്കോടെ ഫയർ എൻജിനിയറിങിൽ ബിരുദം. ഉയർന്ന പ്രായം 30. നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം 168 സെ.മീ (പുരുഷ), നെഞ്ചളവ് 81സെ.മീ. അഞ്ച് സെ.മീ വികസിപ്പിക്കാനാകണം.152 സെ.മീ (സ്ത്രീ), സ്ത്രീകൾക്ക് ഉയരത്തിന് ആനുപാതികമായിരിക്കണം തൂക്കം. തൂക്കം  46 കിലോവിൽ കുറയരുത്. www.ongcindia.com വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ജൂൺ 18. വിദ്യാഭ്യാസ യോഗ്യത, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡെറാഡൂൺ, ഗുവാഹത്തി, മുംബൈ, റാഞ്ചി, ഹൈദരാബാദ്, ഡൽഹി(എൻസിആർ), കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top