29 March Friday

സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാർക്ക് അവസരം, നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

റിയാദ്‌ > സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപ്രതികളിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എംഎസ്.സി, പിഎച്ച്ഡി യോഗ്യതയുള്ള നഴ്സുമാർക്കാണ് നിയമനം. കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, കുട്ടികൾ), എമർജൻസി ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ & സർജിക്കൽ കെയർ-ഡിപ്പാർട്ട്മെന്റ്, സർജറി ഡിപ്പാർട്ട്മെന്റ് (പുരുഷൻ വനിത) എന്നി വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ഒഴിവ്.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം 2019 ഒക്ടോബർ 15 മുതൽ 20 വരെ ന്യൂഡൽഹിയിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ saudimoh.norka@gmail.com എന്ന ഇമെയിലിലേക്ക് വിശദമായ ബയോഡേറ്റ, വെളുത്തപശ്ചാതലത്തിലുള്ള ഫുൾ സൈസ് ഫോട്ടോ, ആധാർ, പാസ്പോർട്ട് പകർപ്പുകൾ എന്നിവ ഒക്ടോബർ 10-ന് മുമ്പായി സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 1802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 0471-2770577, 2770544 എന്ന നമ്പരുകളിലും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top