23 April Tuesday

എന്‍ടിപിസിയില്‍ എക്സിക്യൂട്ടീവ്: 94 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2016

എന്‍ടിപിസി ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 94 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍സ് എക്സിക്യൂട്ടീവ്, സേഫ്റ്റി ഓഫീസര്‍, മൈന്‍സ് സര്‍വേയര്‍, ഡോക്ടര്‍/സ്പെഷ്യലിസ്റ്റ്, എസ്എപി–എബിഎപി/ബേസിസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

ഫിനാന്‍സ്: 30 ഒഴിവ്: യോഗ്യത: സിഎ/ഐസിഡബ്ള്യുഎ, ജോലി പരിചയം. സേഫ്റ്റി: 10 ഒഴിവ്. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം. മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/പ്രൊഡക്ഷന്‍ എന്നിവയിലൊന്നില്‍ എന്‍ജിനിയറിങ് ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഫുള്‍ടൈം ഡിപ്ളോമയും. ജോലി പരിചയവും. എസ്എപി–എബിഎപി/ബേസിസ്/ഡിസി ഓപറേറ്റീവ്: എട്ട് ഒഴിവ്. യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം (കംപ്യൂട്ടര്‍ സയന്‍സ്). ബേസിസ്/എബിഎപിയില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ്. ജോലി പരിചയം. മൈന്‍സ് സര്‍വേ: നാല് ഒഴിവ്. യോഗ്യത: ഡിപ്ളോമ (സിവില്‍/മൈനിങ്/മൈന്‍സ് സര്‍വേ) മൈന്‍ സര്‍വേയര്‍  സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപിറ്റന്‍സി/തത്തുല്യം.  കംപ്യൂട്ടര്‍ പരിജ്ഞാനം. ജോലി പരിചയം.

മെഡിക്കല്‍: 20 ഒഴിവ്. എംബിബിഎസ്. ജോലി പരിചയം. മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് (മെഡിസിന്‍/റേഡിയോളജിസ്റ്റ്): 22 ഒഴിവ്. എംബിബിഎസ്, എംഡി/എംഎസ് (മെഡിസിന്‍/റേഡിയോളജി). റേഡിയോളജിയില്‍ പിജി ഡിപ്ളോമ. ജോലി പരിചയം. www.ntpccareers.net വെബ്സൈറ്റിലൂടെ  സെപ്തംബര്‍ ഏഴുവരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top