25 April Thursday

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

--കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ ഇന്ത്യ സയന്റിസ്റ്റ് എഫ് 01, ഇന്നോവേഷൻ ഫെലോ 25, അഡ്മിനിസ്ട്രേഷൻ അസോസിയറ്റ്/ മാനേജർ (പർച്ചേഴ്സ്/സ്റ്റോർ)തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

സയന്റിസ്റ്റ് എഫ് യോഗ്യത പിഎച്ച്ഡി(നാച്യുറൽ സയൻസ്/ അഗ്രികൾച്ചർ), ആറ് വർഷത്തെ പരിചയം. ഇതിൽ നാലുവർഷം വാല്യു അഡീഷൻ ആൻഡ് ഇൻക്യുബേഷൻ ഓഫ് ടെക്നോളജിക്കൽ ഇന്നോവേഷൻ എന്നിവയിൽ പരിചയം വേണം.

ഒന്നാം ക്ലാസ്സോടെ എംഎസ്സി നാച്യുറൽ സയൻസ്/അഗ്രികൾച്ചർ, പത്ത് വർഷത്തെ പരിചയവും. ഇന്നോവേഷൻ ഫെലോ യോഗ്യത ബിരുദാനന്തരബിരുദവും ഐടി/ബിസിനസ് എന്റർപ്രണർഷിപ് ഡവലപ്മെന്റ്/ ലൈഫ് സയൻസ്/ഫാർമസ്യൂട്ടിക്കൽ സയൻസ്/ മെഡിക്കൽ സയൻസ്/ ആയുർവേദിക് സയൻസ്/വെറ്ററിനറി/ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ട് ഡിസൈൻ/ മെക്കാനിക്കൽ/ അഗ്രികൾച്ചർ എൻജിനിയറിങ്/ ഗ്രാഫിക് ഡിസൈൻ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

അഡ്മിനിസ്ട്രേഷൻ അസോസിയറ്റ്/ മാനേജർ (പർച്ചേഴ്സ്/സ്റ്റോർ) യോഗ്യത കൊമേഴ്സ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ/കമ്യൂണിക്കേഷനിലൊ അനുബന്ധവിഷയങ്ങളിലൊ ബിരുദാനന്തരബിരുദം. സയന്റിസ്റ്റ് 50വയസ്സും മറ്റുതസ്തികകളിൽ 35 വയസ്സുമാണ് ഉയർന്ന പ്രായ പരിധി.

www.nifindia.org എന്ന website അപേക്ഷയുടെ മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് വിശദവമായ ബയോഡാറ്റ, പാസ്പോട്സൈസ് ഫോട്ടോ, ക്ക് റിപ്പോട്ട്,  രണ്ട് റഫറസ് ലെറ്റ,  അപേക്ഷിക്കുന്ന തസ്തികയെ സംബന്ധിച്ച് കുറിപ്പ് സഹിതംThe Director, National Innovation Foundation  India, Grambharti, Amrapur, Gandhinagar Mahudi Road, Gandhinagar, Gujarat  382650 എന്ന വിലാസത്തി സ്പീഡ് പോസ്റ്റായോ രജിസ്ട്രേഡായോ ജനുവരി 14നകം ലഭിക്കുന്നവിധം അയക്കണം. വിശദവിവരം website .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top