25 April Thursday

ലോക്സഭാ സെക്രട്ടറിയറ്റ്: 31 translator ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2017

ലോക്സഭാ സെക്രട്ടറിയറ്റിലെ നോണ്‍ ഗസറ്റഡ് ഗ്രൂപ്പ് ബി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് വിജ്ഞാപനം ഇറങ്ങി. പാര്‍ലമെന്റ് ഓഫ് ഇന്ത്യയുടെ ജോയിന്റ് റിക്രൂട്ട്മെന്റ് സെല്‍ മുഖാന്തരമാണ് നിയമനം. ആകെ 31 ഒഴിവുണ്ട്. (ജനറല്‍- 9, ഒബിസി- 12, SC - 5,- ST -5).
പരസ്യ വിജ്ഞാപന നമ്പര്‍: 8/2017.
യോഗ്യത: ബിരുദതലത്തില്‍ ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ളീഷില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ ഹിന്ദിയും ഇംഗ്ളീഷും ബിരുദതലത്തില്‍ പഠിച്ച് മറ്റേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ ബിരുദതലത്തില്‍ ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദി മീഡിയത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ളീഷ് മീഡിയത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം. ഇതിനുപുറമെ ഹിന്ദി, ഇംഗ്ളീഷ് ട്രാന്‍സ്ലേഷനില്‍ ഡിപ്ളോമ/സര്‍ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ രണ്ടു വര്‍ഷം മുന്‍പരിചയം.
പ്രായം: 27. ട്രാന്‍സ്ലേഷനില്‍ രണ്ടു വര്‍ഷം മുന്‍പരിചയമുള്ളവര്‍ക്ക് 29 വയസ്വരെ അപേക്ഷിക്കാം. 2017 ആഗസ്ത് 14 അടിസ്ഥാനമാക്കിയാണ് പ്രായം, യോഗ്യത, മുന്‍പരിചയം എന്നിവ കണക്കാക്കുക. സംവരണവിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷാഫോമിന്റെയും അറ്റന്‍ഡന്‍സ് ഷീറ്റിന്റെയും മാതൃക www.loksabha.nic.in എന്നwebsite ല്‍ ലഭിക്കും. ംലയശെലേ ലുള്ള വിജ്ഞാപനം വിശദമായി വായിച്ച് മനസിലാക്കിയശേഷം വേണം അപേക്ഷ പൂരിപ്പിക്കാന്‍. പ്രായം, യോഗ്യത, മുന്‍പരിചയം, സംവരണം എന്നിവ തെളിയിക്കാന്‍ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വേണം അപേക്ഷിക്കാന്‍.
പ്രാഥമികഘട്ടത്തില്‍ പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങള്‍, ജനറല്‍ ഇംഗ്ളീഷ്, ജനറല്‍ ഹിന്ദി എന്നീ വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാകുക. മെയിന്‍ പരീക്ഷയില്‍ ഇംഗ്ളീഷില്‍നിന്ന് ഹിന്ദിയിലേക്ക് പരിഭാഷ, ഹിന്ദിയില്‍നിന്ന് ഇംഗ്ളീഷിലേക്ക് പരിഭാഷ, ഇംഗ്ളീഷ് ഉപന്യാസം, ഗ്രാമര്‍, ഹിന്ദി ഗ്രാമര്‍, ഉപന്യാസം എന്നിവയുണ്ടാകും.
വിലാസം: JOINT RECRUITMENT CELL, LOKSABHA SECRETARIATE, ROOM NO. 521,

രാജ്യസഭാ സെക്രട്ടറിയറ്റിലും ഒഴിവ്
രാജ്യസഭാ സെക്രട്ടറിയറ്റില്‍ പാര്‍ലമെന്ററി ഇന്റര്‍പ്രട്ടര്‍, അസിസ്റ്റന്റ് ലെജിസ്ളേറ്റീവ്/കമ്മിറ്റി/എക്സിക്യൂട്ടീവ് ഓഫീസര്‍/പ്രോട്ടോകോള്‍/എക്സിക്യൂട്ടീവ് ഓഫീസര്‍, സ്റ്റെനോഗ്രാഫര്‍ ഇംഗ്ളീഷ്, സെക്യൂരിറ്റി അസിസ്റ്റന്റ്, സെക്രട്ടറിയറ്റ് അസിസ്റ്റന്റ്, ട്രാന്‍സ്ലേറ്റര്‍ ആന്‍ഡ് പ്രൂഫ് റീഡര്‍ തസ്തികകളില്‍ ഒഴിവുണ്ട്. റിക്രൂട്ട്മെന്റ് സെല്‍ വഴിയാണ് നിയമനം. വിശദവിവരങ്ങള്‍ ംംം.ൃമഷ്യമമെയവമ.ിശര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും.www.rajyasabha.nic.in അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി: ആഗസ്ത് 14.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top