19 April Friday

കോര്‍പറേഷന്‍ ബാങ്കില്‍ 20 മാനേജര്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2017

പ്രമുഖ ദേശസാല്‍കൃത ബാങ്കായ കോര്‍പറേഷന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജര്‍ (ലോ) തസ്തികയിലാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മിഡില്‍ മാനേജ്മെന്റ് ഗ്രേഡ്-2 തസ്തികയാണിത്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച/അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
ഒഴിവ്: 20 (ജനറല്‍- 10, ഒബിസി- 5, sc,- 3, st- 2). ശമ്പളം: 31,705-45,950 രൂപ. പുറമെ ആനുകൂല്യങ്ങളും.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള നിയമബിരുദം. അഭിഭാഷകനായോ ജുഡീഷ്യല്‍ സര്‍വീസിലോ ബാങ്ക്/പ്രമുഖ ധനകാര്യസ്ഥാപനങ്ങളിലോ ലോ ഓഫീസര്‍ തസ്തികയിലോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം.
പ്രായം: 21-35. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും അഞ്ചും ഒബിസിക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷിക്കേണ്ട വിധം: www.corpbank.com എന്ന സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിനുമുമ്പ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കണം. കറുപ്പ് മഷിയിലുള്ള കൈയൊപ്പാണ് വേണ്ടത്. കളര്‍ഫോട്ടോയാണ് ഉപയോഗിക്കേണ്ടത്. കണ്ണട, തൊപ്പി എന്നിവ വച്ചുള്ള ഫോട്ടോ പാടില്ല. സൈസ്: 20-50 കെബി.
അപേക്ഷാഫീസ്: 600 രൂപ. (sc,st, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 100 രൂപ). ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ മാസ്റ്റര്‍/വിസ/റുപെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈനായി ഫീസടയ്ക്കാം. ഉദ്യോഗാര്‍ഥികള്‍ ഇ-രശീതിന്റെ പ്രിന്റെടുത്ത് സൂക്ഷിച്ചുവയ്ക്കണം. ഓണ്‍ലൈനായി ഫീസടയ്ക്കുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പറും പാസ്വേഡും സൂക്ഷിച്ചുവയ്ക്കണം. അപേക്ഷകര്‍ക്ക് ഇ-മെയില്‍ വിലാസമുണ്ടാകണം. മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇന്റര്‍വ്യൂ സമയത്ത് സ്ഥാപനമേധാവിയുടെ എന്‍ഒസി ഹാജരാക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തിയതി: ആഗസ്ത് 5.  www.corpbank.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top