29 March Friday

നാവിക അക്കാദമിയില്‍ ഓഫീസര്‍: കായിക താരങ്ങള്‍ക്ക് അവസരം

വെബ് ഡെസ്‌ക്‌Updated: Thursday Mar 31, 2016

ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ (സ്പോര്‍ട്സ്) കായികതാരങ്ങള്‍ക്ക് അവസരം. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ബിഇ/ബിടെക് യോഗ്യതയുള്ള അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.

അത്ലറ്റിക്സ്/ക്രോസ്കണ്‍ട്രി/ട്രയാത്ത്ലണ്‍/ടെന്നീസ്/സ്ക്വാഷ്/ഫുട്ബോള്‍/ഹാന്‍ഡ്ബോള്‍/ഹോക്കി/ബാസ്കറ്റ്ബോള്‍/വോളിബോള്‍/ക്രിക്കറ്റ്/ഡൈവിങ്/വാട്ടര്‍പോളോ/കബഡി/ബോക്സിങ് എന്നീ കായിക ഇനങ്ങളില്‍ ഏതിലെങ്കിലും സീനിയര്‍ലെവല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലോ ദേശീയ ഗെയിംസിലോ പങ്കെടുത്തിരിക്കണം.
യോട്ടിങ്/വിന്‍ഡ് സര്‍ഫിങ് മത്സരങ്ങളില്‍ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് അഞ്ചാംസ്ഥാനത്തിനുള്ളില്‍ ഏത്തിയവര്‍ക്കും അപേക്ഷിക്കാം. ഈ ഇനങ്ങളില്‍ ഏഷ്യന്‍ ഗെയിംസിലോ യൂത്ത് സെയിലിങ് ലോകചാമ്പ്യന്‍ഷിപ്പിലോ പങ്കെടുത്ത് മെഡല്‍ നേടിയവര്‍ക്കും അപേക്ഷിക്കാം.

പ്രായം: 22–27 വയസ്സ്. 1980 ജനുവരി രണ്ടിനും 1995 ജൂലൈ ഒന്നിനും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പടെ)  ജനിച്ചവരായിരിക്കണം.
യോട്ടിങ്/വിന്‍ഡ് സര്‍ഫിങ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രായം 21–25 വയസ്സ്. 1992 ജനുവരി രണ്ടിനും 1996 ജനുവരി ഒന്നിനും ഇടയില്‍ (രണ്ടുതീയതികളും ഉള്‍പ്പടെ) ജനിച്ചവരായിരിക്കണം.  ഉയരം 157 സെ.മീ. പ്രായത്തിനനുസരിച്ച് തൂക്കവും വേണം. മികച്ച കാഴ്ചശക്തി, വര്‍ണാന്ധത, നിശാന്ധത എന്നിവ പാടില്ല.
www.joinindiannavy.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 16 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top