സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്‌എഫ്) ഹെഡ് കോൺസ്‌റ്റബിളിന്റെ (ജനറൽ ഡ്യൂട്ടി) 215 ഒഴിവുണ്ട്. സ്‌പോർട്‌സ് ക്വാട്ടയിലാണ് നിയമനം. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ, ജിംനാസ്റ്റിക്‌സ്, ഹാൻഡ്‌ബോൾ, ഹോക്കി, ഷൂട്ടിങ്, സ്വിമ്മിങ്, വോളിബോൾ, വെയ്‌റ്റ്‌ലിഫ്‌റ്റിങ്, റസലിങ്, തെയ്‌കോൺഡോ, ബോഡി ബിൽഡിങ് ഇനങ്ങളിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് അവസരം. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. സ്‌ത്രീകൾക്കായി 68 ഒഴിവുണ്ട്. പന്ത്രണ്ടാം ക്ലാസ് വിജയിച്ചിരിക്കണം. പ്രായം: 18–-23. ട്രയൽ ടെസ്‌റ്റ്, പ്രൊഫിഷ്യൻസി ടെസ്‌റ്റ്, ഫിസിക്കൽ സ്‌റ്റാൻഡേഡ് ടെസ്‌റ്റ് എന്നിവയുണ്ടാവും. അപേക്ഷകർ വൺ ടൈം രജിസ്ട്രേഷൻ നടത്തിയിരിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 28. വിശദവിവരങ്ങൾക്ക് https://cisfrectt.cisf.gov.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..