കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 214 ഒഴിവ്. എൻജിനിയറിങ് ട്രെയിനിയുടെ 184 ഉം ഓഫീസർ ട്രെയിനിയുടെ 30 ഒഴിവുണ്ട്. ഇലക്‌ട്രിക്കൽ–-144, സിവിൽ–-28, ഇലക്‌ട്രോണിക്‌സ്–-6, കംപ്യൂട്ടർ സയൻസ് –-6 എന്നിങ്ങനെയാണ് അവസരം. ഗ്രാജ്വേറ്റ് ആപ്‌റ്റിറ്റ്യൂഡ് ടെസ്‌റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) –- 2023 സ്‌കോർ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. എൻജിനിയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‌സി (എൻജിനിയറിങ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 10. ഓഫീസർ ട്രെയിനി തസ്‌തികയിൽ ഫിനാൻസ് വിഭാഗത്തിൽ സിഎ/സിഎംഎ, ലോ വിഭാഗത്തിൽ എൽഎൽബി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായം 28 കവിയരുത്. ഫിനാൻസ് വിഭാഗത്തിൽ നവംബർ 13 വരെയും ലോ വിഭാഗത്തിൽ നവംബർ ഒമ്പതു മുതൽ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.powergrid.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..