കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ മാനേജീരിയൽ തസ്‌തികയിൽ 81 ഒഴിവുണ്ട്. ടെക്‌നിക്കൽ, മാർക്കറ്റിങ്, ഫിനാൻസ്, എച്ച്‌ആർ ഫീൽഡ് വിഭാഗങ്ങളിൽ അസിസ്‌റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്‌തികകളിലാണ് അവസരം. ബിഇ/ ബിടെക്/ ബിഎസ്‌സി, ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ പിജി, ഇലക്‌ട്രോണിക്‌സിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 11. വിശദവിവരങ്ങൾക്ക് www.railtel.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..