കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ (HAL) വിവിധ തസ്‌തികകളിൽ 84 ഒഴിവുണ്ട്. സീനിയർ ടെസ്‌റ്റ് പൈലറ്റ്/ ടെസ്‌റ്റ് പൈലറ്റ്, ചീഫ് മാനേജർ (സിവിൽ), ഡെപ്യൂട്ടി മാനേജർ (സിവിൽ, ഫിനാൻസ്, എച്ച്‌ആർ, ലീഗൽ, മാർക്കറ്റിങ്, ഐഎംഎം), മാനേജർ (ഐഎംഎം), എൻജിനിയർ (ഐഎംഎം, സിഎസ്, കോംപ്ലക്‌സ് ഓഫീസ്), ഫിനാൻസ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്), ഫയർ ഓഫീസർ എന്നിങ്ങനെയാണ് അവസരം. എൻജിനിയറിങ് ബിരുദം, സിഎ, പിജി ബിരുദം/ ഡിപ്ലോമ, എംബിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾക്ക് https://hal–-india.co.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..