17 December Wednesday

ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയിൽ 100 ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2023

ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയിൽ ക്രെഡിറ്റ്‌ ഓഫീസറുടെ 100 ഒഴിവുണ്ട്‌. ക്രെഡിറ്റ്‌ ഓഫീസർ സ്‌കെയിൽ II–-50, സ്‌കെയിൽ III –- 50 എന്നിങ്ങനെയാണ്‌ അവസരം. ബിരുദ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.  പ്രായം: ക്രെഡിറ്റ്‌ ഓഫീസർ സ്‌കെയിൽ II: -25–-32, സ്‌കെയിൽ III :  -25 – 35. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. ഒബ്‌ജക്ടീവ്‌ മാതൃകയിലാണ്‌ എഴുത്തുപരീക്ഷ. പ്രൊഫഷണൽ നോളജ്‌, ജനറൽ ബാങ്കിങ്‌ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ചോദ്യങ്ങൾ. 200 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാവും. സമയം രണ്ട്‌ മണിക്കൂർ. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ ആറ്‌. വിശദവിവരങ്ങൾക്ക്‌ https://www.bankofmaharashtra.in കാണുക. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top