29 March Friday

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

കേന്ദ്രസര്‍ക്കാരിന്റെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. ഗ്രൂപ്പ് ബി ഗസറ്റഡ് തസ്തികയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(ഖാദി)-03, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന് (അഡ്മിന്‍ ആന്‍ഡ് എച്ച്ആര്‍)-11, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(ട്രെയിനിങ്)-02, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(എഫ്ബിഎഎ)-16, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(ഇക്കണോമിക് റിസര്‍ച്ച്)-04, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ഒന്ന്(വില്ലേജ് ഇന്‍ഡസ്ട്രീസ്), -18, ഗ്രൂപ്പ്-ബി നോണ്‍ ഗസറ്റഡ് തസ്തികയില്‍ സീനിയര്‍ എക്സിക്യൂട്ടീവ്(ഇസിആര്‍)-37, സീനിയര്‍ എക്സിക്യൂട്ടീവ്(ലീഗല്‍)-07, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍-02, ഗ്രൂപ്പ് സി(നോണ്‍ ഗസറ്റഡ്, ടെക്നിക്കല്‍ ആന്‍ഡ് നോണ്‍ ടെക്നിക്കല്‍) തസ്തികയില്‍ എക്സിക്യൂട്ടീവ്(ഖാദി)-31,  എക്സിക്യൂട്ടിവ് (വില്ലേജ് ഇന്‍ഡസ്ട്രീസ്)-109, എക്സ്ക്യൂട്ടീവ്(ട്രെയിനിങ്)-23, ജൂനിയര്‍ എക്സിക്യൂട്ടീവ്(എഫ്ബിഎഎ)-67, അസിസ്റ്റന്റ്(ട്രെയിനിങ്)-04, അസിസ്റ്റന്റ്(വില്ലേജ് ഇന്‍ഡസ്ട്രീസ്്)-07, പബ്ളിസിറ്റി അസിസ്റ്റന്റ്(രണ്ട്)-01 എന്നിങ്ങനെ ആകെ 342 ഒഴിവാണുള്ളത്.
മൂന്ന് ഘട്ടങ്ങളിലാണ് അപേക്ഷാ നടപടി പൂര്‍ത്തിയാക്കേണ്ടത്. ഒന്നാം ഘട്ടമായി രജിസ്ട്രേഷന്‍, രണ്ടം ഘട്ടം അപേക്ഷ സമര്‍പ്പിക്കല്‍, മൂന്നാം ഘട്ടം അപേക്ഷാഫീസടയ്ക്കല്‍. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 19.  ഓണ്‍ലൈനായി ഫീസടയക്കാനുള്ള അവസാന തിയതി നവംബര്‍ 21. പാസ്പോര്‍ട് സൈസ് ഫോട്ടോ, അപേക്ഷകന്റെ ഒപ്പ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം. കംപ്യൂട്ടര്‍ ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ ഉള്‍പ്പെടെ 21 നഗരങ്ങളിലാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് സെന്ററുകള്‍ തെരഞ്ഞെടുക്കാം. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായം വിശദവിവരം www.kvic.org.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top