26 April Friday

ഗാര്‍ഡന്‍ റിസര്‍ച്ച് ഷിപ്പ്ബില്‍ഡേഴ്സില്‍ ഡിസൈന്‍ അസിസ്റ്റന്റാകാം

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ഗാര്‍ഡന്‍ റിസര്‍ച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് ലിമിറ്റഡില്‍ ഡിസൈന്‍ അസിസ്റ്റന്റി(സൂപ്പര്‍വൈസര്‍ എസ് വണ്‍ ഗ്രേഡ്) ന്റെ ഒഴിവുണ്ട്. പാര്‍ട്ട് എ യില്‍ മൂന്ന്വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഇത് രണ്ട് വര്‍ഷം നീട്ടിനല്‍കാനും സാധ്യതയുണ്ട്. 12 ഒഴിവാണുള്ളത്. പാര്‍ട് ബി യില്‍ പത്ത് ഒഴിവിലേക്ക് സ്ഥിരനിയമനമാണ്. ഇരുതസ്തികകളിലും യോഗ്യത എന്‍ജിനിയറിങ് ഡിപ്ളോമ. ഓട്ടോകാഡ്, എംഎസ് ഓഫീസ്, ഡ്രോയിങ് സംബന്ധിച്ചുള്ള അറിവ്, ഷെഡ്യൂളിങ്, ക്വാണ്ടിറ്റി സര്‍വേ എന്നിവ സംബന്ധിച്ച് അടിസ്ഥാന അറിവും വേണം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 28. നിയമാനുസൃത വയസ്സിളവ് ലഭിക്കും. എഴുത്ത് പരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ കൊല്‍ക്കത്തയില്‍ ഡിസംബര്‍ പത്തിനാകാനാണ് സാധ്യത. പത്താം ക്ളാസ്സ്തലത്തില്‍ പൊതുവിജ്ഞാനം, ഇംഗ്ളീഷ്, റീസണിങ്, മാത്തമാറ്റിക്സ് എന്നിവയുള്‍പ്പെടുന്ന 20 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യവും 80 മാര്‍ക്കിന്റെ എന്‍ജിനിയറിങ് വിഷയങ്ങളുടെ ഒബ്ജക്ടീവ് പരീക്ഷയുമായിരിക്കും. രണ്ട് മണിക്കൂറാണ് സമയം. പരീക്ഷാ മാധ്യമം ഹിന്ദി/ഇംഗ്ളീഷ്. എഴുത്ത് പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ പ്രയോഗിക പരീക്ഷക്ക് വിളിക്കും. ഓട്ടോകാഡിലായിരിക്കും പ്രായോഗിക പരീക്ഷ. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതിനവംബര്‍14 www.grse.nic.in (career) website ലൂടെയാണ് അപേക്ഷിക്കേണ്ടത്.  പരീക്ഷാ ഫീസ് ബാങ്ക് ചാര്‍ജ് (എസ്ബിഐ വഴി ചലാന്‍ രീതിയില്‍ അടയ്ക്കണം) ഉള്‍പ്പെടെ 450 രൂപയാണ്. ഓണ്‍ലൈന്‍അപേക്ഷയുടെ പ്രിന്റ്ഔട്ടെടുത്ത് ആവശ്യമായ സ്ഥലത്ത് ഒപ്പിട്ട് അപേക്ഷാഫീസടച്ച ചലാന്‍ രസീതും സഹിതം Post Box No. 3076, Lodhi Road, New Delhi--þ110003 എന്ന വിലാസത്തില്‍ 25നുള്ളില്‍ ലഭിക്കത്തക്കവിധം സാധാരണതപാലില്‍ അയക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top