19 April Friday

ഐഒസിയില്‍ വര്‍ക്ക്മെന്‍: അംഗപരിമിതര്‍ക്ക് അവസരം

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാനിപ്പത്ത് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ കോംപ്ളക്സില്‍ വര്‍ക്ക്മെന്‍ തസ്തികയില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്- കഢ (ഇന്‍സ്ട്രുമെന്റേഷന്‍)- 04, പവര്‍ ആന്‍ഡ് യൂട്ടിലിറ്റീസ്- ഒ ആന്‍ഡ് എം- 07, മെക്കാനിക്കല്‍-ഫിറ്റര്‍-കം-റിഗ്ഗര്‍- 01, ജൂനിയര്‍ മെറ്റീരിയല്‍സ് അസിസ്റ്റന്റ്- കഢ- 01, ജൂനിയര്‍ അക്കൌണ്ട്സ്് അസിസ്റ്റന്റ് കഢ- 06 എന്നിങ്ങനെയാണ് ഒഴിവ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരുവര്‍ഷം ട്രെയിനീസായിരിക്കും. പിന്നീട് സ്ഥിരം നിയമനം നല്‍കും. ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ 40 ശതമാനം മാര്‍ക്കോടെയുള്ള മൂന്ന് വര്‍ഷ ഡിപ്ളോമയാണ് യോഗ്യത. മെക്കാനിക്കല്‍- ഫിറ്റര്‍- കം- റിഗ്ഗര്‍ തസ്തികയില്‍ മെട്രിക്കുലേഷനും ഐടിഐ ഫിറ്റര്‍ യോഗ്യതയുള്ളവരെയും നിയമിക്കും.
ജൂനിയര്‍ മെറ്റീരിയല്‍സ് അസിസ്റ്റന്റിന് ബന്ധപ്പെട്ട ട്രേഡില്‍ 40 ശതമാനം മാര്‍ക്കോടെയുള്ള മൂന്ന് വര്‍ഷ ഡിപ്ളോമയും ജൂനിയര്‍ അക്കൌണ്ട്സ്് അസിസ്റ്റന്റിന് 45 ശതമാനം മാര്‍ക്കോടെയുള്ള ബികോം ബിരുദവുമാണ് യോഗ്യത. യോഗ്യത നേടിയശേഷം ഒരുവര്‍ഷത്തെ പരിചയം  ഓരോ തസ്തികയിലും വേണം. പ്രായം:18-36.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ മൂന്ന്. www.iocrefrecruit.inഎന്ന website ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളും തപാലില്‍ ലഭിക്കേണ്ട അവസാന തിDy. General Manger (Human Resources), HR Department, Panipat Refinery And Petrochemical Complex, Panipat, Haryana-132140.എഴുത്തുപരീക്ഷയുടെയും Skill/Proficiency/Physical Test (SPPT) എന്നിവയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ ഡിസംബര്‍ മൂന്നിനാകാനാണ് സാധ്യത. വിശദവിവരങ്ങള്‍: www.iocl.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top