26 April Friday

അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

ആണവോർജ വകുപ്പിന് കീഴിൽ മുംബൈയിലുള്ള സ്വയംഭരണ സ്ഥാപനമായ അറ്റോമിക് എനർജി എഡ്യുക്കേഷൻ സൊസൈറ്റിയിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 205 ഒഴിവുണ്ട്. പ്രൈമറി ടീച്ചർ, ഗ്രാജ്വേറ്റ് ടീച്ചർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ എന്നിവയ്ക്ക് പുറമെ ലൈബ്രേറിയൻ, പി ആർ ടി (മ്യൂസിക്), പി ആർ ഇ പി തസ്തികകളിലും അവസരമുണ്ട്. അപേക്ഷ ഓൺലൈനായി നൽകണം. അവസാന തീയതി ജൂൺ 12. വിശദവിവരത്തിന് www.aees.gov.in രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ അധ്യാപകരുടെ 28 ഒഴിവുണ്ട്. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. www.curaj .ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 17. അപേക്ഷിച്ചതിന്റെ പ്രിന്റ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24. ഡൽഹിയിലെ ജാമിയ മിലിയ  ഇസ്ലാമിയ സർവകലാശാലയിൽ അധ്യാപകരുടെ 43 ഒഴിവുണ്ട്‌. പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിലാണ്‌ അവസരം. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂൺ രണ്ട്‌. വിശദവിവരത്തിന്‌ www.jmi.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top