27 April Saturday

ലൈൻമാൻ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

 കേരള പബ്ലിക് സർവീസ് കമീഷൻ/ഗവ. സെക്രട്ടറിയറ്റ്/ ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് / ലോക്കൽ ഫണ്ട്‌ ഓഡിറ്റ്/ അഡ്വക്കറ്റ് ജനറൽ ഓഫീസിൽ  കാറ്റഗറി നമ്പർ 89/2019 ഓഫീസ് അറ്റൻഡന്റ്, വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിങ്)  ലൈൻമാൻ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ കാറ്റഗറി നമ്പർ 229/2020, 230/2020, 231/2020 അസിസ്റ്റന്റ് ഗ്രേഡ്‌ രണ്ട്‌/ജൂനിയർ അസിസ്റ്റന്റ്‌ പാർട്ട് 1, 2, 3 (ജനറൽ കാറ്റഗറി, മത്സ്യതൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി ക്വാട്ട മത്സ്യത്തൊഴിലാളി സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ കാറ്റഗറി നമ്പർ 149/2020, 150/2020 ജൂനിയർ ക്ലർക്ക്  പാർട്ട് ഒന്ന്‌, രണ്ട്‌ (ജനറൽ, സൊസൈറ്റി കാറ്റഗറി) (കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ കാറ്റഗറി നമ്പർ 401/2019, 402/2019 അസിസ്റ്റന്റ് പാർട്ട് ഒന്ന്‌, ജനറൽ, പാർട്ട്‌ രണ്ട്‌ സൊസൈറ്റി കാറ്റഗറി സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.

ഇടുക്കി, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 425/2020, 426/2020, 427/2020 ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ, കാസർകോട്‌, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 446/2019, 447/2019 ഹൈസ്കൂൾ അസിസ്റ്റന്റ് (നാച്യുറൽ സയൻസ്)  മലയാളം മീഡിയം  ഒന്നാം എൻസിഎ  എസ്ഐയുസി നാടാർ, ഹിന്ദുനാടാർ,  കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 327/2021 ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്)  മലയാളം മീഡിയം  ഒന്നാം എൻസിഎ പട്ടികജാതി,  പാലക്കാട്, കാസർകോട്‌ ജില്ലകളിൽ കാറ്റഗറി നമ്പർ 369/2019, 370/2019, 371/2019 വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി (മാത്തമാറ്റിക്സ്) മലയാളം മീഡിയം എൻസിഎ എസ്‌സിസിസി, എൽസി/എഐ, ഹിന്ദുനാടാർ, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഭാരതീയ ചികിത്സാവകുപ്പിൽ കാറ്റഗറി നമ്പർ 256/2021 ആയുർവേദ തെറാപ്പിസ്‌റ്റ്‌ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 770/2021 അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക്സ്) ഒന്നാം എൻസിഎ എൽസി/എഐ, പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 311/2021 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) തസ്തികമാറ്റം മുഖേന,  ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 698/2021 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്‌ (ഹോമിയോ) രണ്ടാം എൻസിഎ ഹിന്ദുനാടാർ, കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 781/2021 പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്) നാലാം എൻസിഎ പട്ടികജാതി, കോഴിക്കോട് ജില്ലയിൽ കാറ്റഗറി നമ്പർ 641/2021 വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) ഒന്നാം എൻസിഎ എസ്‌സിസിസി അഭിമുഖം നടത്തും.  ജലസേചന വകുപ്പിൽ കാറ്റഗറി നമ്പർ 743/2021 ഓവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് ഒന്ന്‌ (സിവിൽ) നേരിട്ടുള്ള നിയമനം (വകുപ്പുതല ക്വാട്ട) , ഭൂജല വകുപ്പിൽ കാറ്റഗറി നമ്പർ 390/2021 ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് ഓൺലൈൻപരീക്ഷ നടത്തും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 595/2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്) ഓൺലൈൻ/ഒഎംആർ പരീക്ഷ നടത്തും. 

അഭിമുഖം 

കൊല്ലം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ കാറ്റഗറി നമ്പർ 537/2019 നഴ്സ് ഗ്രേഡ് രണ്ട്‌ (ആയുർവേദം) ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക്‌  ജൂൺ ഒന്നിന്‌ രാവിലെ 10ന്‌ പിഎസ്‌സി കൊല്ലം ജില്ലാ ഓഫീസിൽ  അഭിമുഖം നടത്തും.  സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ കാറ്റഗറി നമ്പർ 518/2021 അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക) പട്ടികവർഗം പ്രമാണപരിശോധനയും അഭിമുഖവും  ജൂൺ എട്ടിന്‌ രാവിലെ 8.45 ന് ആസ്ഥാന ഓഫീസിൽ . മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 163/2021, 164/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡോഡോണ്ടിക്സ്) എന്‍സിഎ, വിശ്വകര്‍മ, എല്‍സി/എഐ, കാറ്റഗറി നമ്പര്‍ 166/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (പെരിയോഡോണ്ടിക്സ്)എന്‍സിഎ എല്‍സി/എഐ), കാറ്റഗറി നമ്പര്‍ 165/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (ഓറല്‍ മെഡിസിന്‍ ആൻഡ്‌ റേഡിയോളജി) രണ്ടാം എന്‍സിഎ എല്‍സി/എഐ തസ്തികകളിലേക്ക്   അഭിമുഖം ജൂണ്‍ ഒന്നിന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ . ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 264/2020 അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍  ഒന്നാം എന്‍സിഎ എല്‍സി/എഐ ജൂണ്‍ 2, 3, 8 തീയതികളിലും ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 525/2021 റീഹാബിലിറ്റേഷന്‍ ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട്‌  ഒന്നാം എന്‍സിഎ ഒബിസി ജൂണ്‍ രണ്ടിനും  അഭിമുഖം ആസ്ഥാന ഓഫീസില്‍.  ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 160/2020 ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (അനസ്തേഷ്യ) മൂന്നാം എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ അഭിമുഖം ജൂണ്‍ രണ്ടിന്‌  രാവിലെ 10ന്‌  പിഎസ്‌സി ആസ്ഥാന ഓഫീസില്‍.  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 318/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (കാര്‍ഡിയോവാസ്കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി) ഒന്നാം എന്‍സിഎ ഒബിസി, കാറ്റഗറി നമ്പര്‍ 321/2021) അസിസ്റ്റന്റ്പ്രൊഫസര്‍ (കമ്യൂണിറ്റി മെഡിസിന്‍) ഒന്നാം എന്‍സിഎ മുസ്ലിം ജൂണ്‍ ഒന്നിന്‌ അഭിമുഖം  ആസ്ഥാന ഓഫീസില്‍ . കൊല്ലം ജില്ലയില്‍ തുറമുഖ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 544/2019 മെക്കാനിക്  ജൂണ്‍ ഒന്നിന്‌  രാവിലെ 9.30 മുതല്‍ കൊല്ലം ജില്ലാ ഓഫീസില്‍ . മൃഗസംരക്ഷണ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 622/2021 വെറ്ററിനറി സര്‍ജന്‍ ഗ്രേഡ്  ജൂണ്‍ എട്ടിന്‌ രാവിലെ 9.30 ന്ആസ്ഥാന ഓഫീസില്‍. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 29/21 അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒന്നാം എന്‍സിഎ ധീവര ജൂണ്‍ 8, 9 തീയതികളിലും കാറ്റഗറി നമ്പര്‍ 408/2020 ഒന്നാം എന്‍സിഎ ഹിന്ദുനാടാര്‍ ജൂണ്‍ 9, 10 തീയതികളിലും  ആസ്ഥാന ഓഫീസില്‍ അഭിമുഖം. കണ്ണുര്‍ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 537/2019 നഴ്സ് ഗ്രേഡ് രണ്ട്‌ (ആയുര്‍വേദം) ജൂണ്‍ 3 നും കാറ്റഗറി നമ്പര്‍ 540/2019 ആയുര്‍വേദ തെറാപ്പിസ്റ്റ് ജൂണ്‍ 1, 2, 3 തീയതികളിലും അഭിമുഖം  പിഎസ്‌സി  ജില്ലാ ഓഫീസില്‍ .

പ്രമാണപരിശോധന

എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 548/2019 ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്  സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് ജൂൺ ഒന്നുവരെ രാവിലെ എട്ടുമുതൽ പിഎസ്‌സി എറണാകുളം ജില്ലാ ഓഫീസിൽ  പ്രമാണപരിശോധന നടത്തും. പട്ടികജാതി വികസന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 404/2017 പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് രണ്ട്‌ ജൂണ്‍ 4, 6, 9, 10 തീയതികളില്‍ പ്രമാണ പരിശോധന രാവിലെ 10.30മുതല്‍ . തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍  കാറ്റഗറി നമ്പര്‍ 339/2019 ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (പട്ടികവര്‍ഗം) സാധ്യതാപട്ടികയിലുള്‍പ്പെട്ടവര്‍ക്ക്  ജൂണ്‍ നാലിന്‌ പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഓഫീസില്‍  പ്രമാണപരിശോധന. തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 207/2019 ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്  സാധ്യതാപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ജൂണ്‍ 2 മുതല്‍ 21 വരെയുള്ള തീയതികളിലും കാറ്റഗറി നമ്പര്‍ 208/2019 ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്  തസ്തികമാറ്റം മുഖേന ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ജൂണ്‍ ഒന്നിനും ആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന.  കേരളത്തിലെ സഹകരണമേഖലയിലെ അപെക്സ് സൊസൈറ്റികളില്‍ കാറ്റഗറി നമ്പര്‍ 410/2019 ഡ്രൈവര്‍ (ജനറല്‍ കാറ്റഗറി) മെയ് 30, 31 തീയതികളില്‍ രാവിലെ 10ന്‌ ആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന . 

എഴുത്തുപരീക്ഷ

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (സോഷ്യൽ സ്റ്റഡീസ്) ജൂൺ ഒന്നിന് രാവിലെ 10.30 മുതൽ പകൽ ഒന്നുവരെ എഴുത്തുപരീക്ഷ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 301/2019 അസിസ്റ്റന്റ് പ്രൊഫസർ (മ്യൂസിക്) എഴുത്തുപരീക്ഷ ജൂൺ രണ്ടിന്‌ പകൽ 1.30 മുതൽ വൈകിട്ട്‌ നാലുവരെ. കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍  എഴുത്തുപരീക്ഷ കാറ്റഗറി നമ്പര്‍ 414/2019 മെക്കാനിക്  ജൂണ്‍ 6 ന് രാവിലെ 7.15 മുതല്‍ 9.15 വരെ . 

പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്/കേരള സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 348/2021, 601/2021 ജൂനിയര്‍ അസിസ്റ്റന്റ്, ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്‌ മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 599/2021 അസിസ്റ്റന്റ് ഗ്രേഡ്‌ രണ്ട്‌, കേരള സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 604/2021 ഇഡിപി അസിസ്റ്റന്റ് പാര്‍ട്ട് ഒന്ന്‌(ജനറല്‍ കാറ്റഗറി) തസ്തികകളിലേക്ക് 31 ന് രാവിലെ 10.30 മുതല്‍ പകൽ 12.30 വരെ തീരുമാനിച്ച ഒഎംആര്‍ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ സെന്റര്‍ നമ്പര്‍ 1021, പിഎസ്എന്‍എം. ഗവ. എച്ച്എസ്എസ്, പേരൂര്‍ക്കട, തിരുവനന്തപുരം എന്ന പരീക്ഷാകേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ നമ്പര്‍ 104997 മുതല്‍ 105196 വരെയുള്ളവർ   ശ്രീവിദ്യാധിരാജ വിദ്യാമന്ദിര്‍, വെളളയമ്പലം പരീക്ഷാകേന്ദ്രത്തില്‍ ഹാജരായി പരീക്ഷയെഴുതണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top