19 April Friday

വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021

സർക്കാർ/അർധസർക്കാർ ജീവനക്കാർക്കായി പിഎസ്‌സിയുടെ ജനുവരിയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകൾ ഫെബ്രുവരി 24 ന്‌ രാത്രി
12 വരെ സ്വീകരിക്കും. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ ഓൺലൈൻ രീതിയിലാകും നടത്തുക. ജനുവരി 2021 മുതലുളള അപേക്ഷകരിൽ ആദ്യമായി വകുപ്പുതലപരീക്ഷക്ക്- ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുന്നവർ നിശ്ചിതമാനദണ്ഡം പാലിച്ച്‌ ആറു മാസത്തിനകം എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് പ്രസ്തുത തിയതി മുതൽ 10 വർഷത്തേക്ക് പ്രാബല്യമുണ്ട്‌. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 10 വർഷ കാലാവധി അധികരിച്ച ഫോട്ടോകൾക്ക് പകരം പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യണം. വിജ്ഞാപനം കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാർഥികൾ  അവരവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷാ ടൈംടേബിൾ തുടർന്ന്‌ പ്രസിദ്ധീകരിക്കും.


അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിലെ കാറ്റഗറി നമ്പർ 551/17 ജൂനിയർ ഇൻസ്-ട്രക്ടർ (ടർണർ) തസ്-തികയുടെ അഭിമുഖം ഫെബ്രുവരി 3, 4, 10, 11 തിയതികളിൽ പിഎസ്-സി ആസ്ഥാന ഓഫീസിൽ. കോവിഡ്ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ ബന്ധപ്പെട്ട  രേഖകൾ ഹാജരാക്കിയാൽ അഭിമുഖ തിയതി മാറ്റി നൽകും.
പിഎസ്-സി ആസ്ഥാന ഓഫീസിൽ ഫെബ്രുവരി 5 ന് നിശ്ചയിച്ച ഇതേ തസ്‌തികയുടെ അഭിമുഖം ഫെബ്രുവരി 2 ലേക്ക്മാറ്റി. ഉദ്യോഗാർത്ഥികൾ പഴയ തിയതി പ്രകാരമുളള  മെമ്മോ  ഉപയോഗിച്ച് അഭിമുഖത്തിന് ഹാജരാകണം.  മറ്റ് കാര്യങ്ങളിൽ മാറ്റമില്ല. സംശയ നിവാരണത്തിനായി ജിആർ 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).

പ്രമാണപരിശോധന
മെഡിക്കൽ വിദ്യാഭ്യാസ സർവീസിലെ കാറ്റഗറി നമ്പർ 82/2019 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ്‌
റീഹാബിലിറ്റേഷൻ തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രമാണപരിശോധന  ഫെബ്രുവരി 2, 3 തിയതികളിൽ പിഎസ്-സി ആസ്ഥാന ഓഫീസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top