19 April Friday

ശിക്ഷാനടപടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020

കാസർകോട് ജില്ലയിലെ സ്റ്റാഫ് നേഴ്സ് തസ്തികയുടെ 38 ഒഴിവുകൾ  സുപ്രീം കോടതി ഉത്തരവ് പ്രകാരം മാറ്റിവച്ച വസ്തുത അറിഞ്ഞിട്ടും ചില ഉദ്യോഗാർത്ഥികൾ പിഎസ്‌സി ക്ക് സർക്കാർ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും പിഎസ്സി അവ പൂഴ്ത്തിവയ്ക്കുന്നുവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് വിവിധ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയത് കമീഷന്റെ ശ്രദ്ധയിൽപ്പെട്ടു. പിഎസ്‌സി യെ അപകീർത്തിപ്പെടുത്തുന്ന വിധം ദുഷ്പ്രചാരണം അഴിച്ചുവിട്ട ഈ ഉദ്യോഗാർഥികളെ പിഎസ്‌സി തെരഞ്ഞെടുപ്പ് നടപടികളിൽനിന്ന് വിലക്കേർപ്പെടുത്താനും ശിക്ഷാനടപടി സ്വീകരിക്കാനും  തീരുമാനിച്ചു. അന്വേഷിക്കാൻ പിഎസ്സി വിജിലൻസിനെ ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പിലെ ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളുടെ ഒഎംആർ പരീക്ഷയിൽ പരീക്ഷാകേന്ദ്രം മാറ്റിനൽകിയില്ലെന്ന കാരണത്താൽ പിഎസ്‌സി ക്കെതിരെ ഗൗരവതരമായ ആരോപണം ഉന്നയിക്കുകയാണ് ചില ഉദ്യോഗാർത്ഥികൾ. പിഎസ്സി യിൽ പരാതിപ്പെടുന്നതിന്  പകരം സാമൂഹ്യമാധ്യമങ്ങളിലും മറ്റും അപകീർത്തിപരമായ ആക്ഷേപം ഉന്നയിക്കുന്നു. പരീക്ഷാകേന്ദ്രം തിരുവനന്തപുരമായിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രമാറ്റത്തിന് ഗൂഗിൾ സ്പ്രെഡ്ഷീറ്റ് വഴി അപേക്ഷിക്കാൻ കഴിയുന്നവിധത്തിൽ ഒരുസമാന്തര സംവിധാനവും ഇത്തരക്കാർ രൂപപ്പെടുത്തി. ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാൻ ഇന്റേണൽ വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top