28 March Thursday

സിആർപിഎഫിൽ മെഡിക്കൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020

സിആർപിഎഫ് ഹോസ്പിറ്റലുകളിലായി 69 സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുണ്ട്. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്. കേരളത്തിൽ തിരുവനന്തപുരം പള്ളിപ്പുറത്ത് 3 ഒഴിവുണ്ട്. ഒഫ്താൽ മോളജി, പത്തോളജി, മെഡിസിൻ വിഭാഗങ്ങളിലായി ഓരോ ഒഴിവാണുള്ളത്. ഡൽഹി, അജ്മേർ, ജമ്മു, രംപൂർ, ഭോപ്പാൽ, അലഹബാദ്, ഗുവാഹത്തി, ഇംഫാൽ, സിൽചാർ, നാഗ്പൂർ, ഹൈദരാബാദ്, പുണെ, ഗാന്ധിനഗർ, നീമച്ച്, ബിലാസ്പൂർ, റാഞ്ചി, ജഗദൽപൂർ, മുസാഫർപൂർ, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകൾ. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പിജി അല്ലെങ്കിൽ ഡിപ്ലോമ. സെപ്തംബർ 15, 16 തിയതികളിൽ വിവിധ കേന്ദ്രങ്ങളിൽ അഭിമുഖം നടത്തും. പള്ളിപ്പുറത്തെ ഒഴിവിലേക്കുള്ള അഭിമുഖം ഹൈദരാബാദിലെ സിആർപിഎഫ് ആശുപത്രിയിലാണ്. വിശദവിവരത്തിന് www.crpf.gov.in

എൻടിപിസിയിൽ ഡോക്ടർ

നാഷണൽ തെർമൽ പവർകോർപറേഷൻ ലിമിറ്റഡിൽ 60 ഡോക്ടർ ഒഴിവുണ്ട്. മെഡിക്കൽ സ്പെഷ്യലിസ്റ്റ് 23, മെഡിക്കൽ ഓഫീസർ 37 എന്നിങ്ങനെയാണ് ഒഴിവ്. മെഡിക്കൽ സ്പെഷ്യലിസ്റ്റ് യോഗ്യത എംബിബിഎസും ബന്ധപ്പെട്ട വിഷയത്തിൽ എംഡി/എംഎസ്. ഉയർന്ന പ്രായം 37. മെഡിക്കൽ ഓഫീസർ യോഗ്യത എംബിബിഎസ് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.ntpccareers.net. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ രണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top