20 April Saturday

സതേൺ റെയിൽവേയിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 29, 2021

സതേൺ റെയിൽവേയിൽ പാലക്കാട്‌ ഡിവിഷണൽ റെയിൽവേ ആശുപത്രിയിലും ഷോർണൂരിലെ സബ്‌ ഡിവിഷണൽ ആശുപത്രിയിലുമായി 128 ഒഴിവുണ്ട്‌. മെഡിക്കൽ, പാരാ മെഡിക്കൽ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. മെഡിക്കൽ പ്രാക്ടീഷണർ 18 ഒഴിവ്‌. യോഗ്യത എംബിബിഎസും  ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും.  സ്‌റ്റാഫ്‌ നേഴ്‌സ്‌ 40 ഒഴിവ്‌. ജനറൽ നേഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി/ ബിഎസ്‌സി നേഴ്‌സിങ്‌  ജയിക്കണം. ഹോസ്‌പിറ്റൽ അറ്റൻഡന്റ്‌ 30, ഹൗസ്‌ കീപ്പിങ്‌ അറ്റൻഡന്റ്‌ 40 ഒഴിവുകളുണ്ട്‌.  യോഗ്യത പത്താം ക്ലാസ്സ്‌. ഉയർന്ന പ്രായം 55. അപേക്ഷകൾ srdpopgt@gmail.com  എന്ന ഇ മെയിലിലേക്ക്‌ അയക്കണം. ഓൺലൈൻ അഭിമുഖത്തിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 24. വിശദവിവരത്തിന്‌ www.sr.indianrailways.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top