02 July Wednesday

പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 29, 2017

സംസ്ഥാന  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താശൃംഖലാ പദ്ധതിയിലേക്കുള്ള ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്മാരുടെയും സബ് എഡിറ്റര്‍മാരുടെയും പാനല്‍ തയ്യാറാക്കാന്‍ അപേക്ഷ ക്ഷണിച്ചു.
www.prd.kerala.gov.in വെബ്സൈറ്റില്‍ ജൂലൈ 6വരെഅപേക്ഷിക്കാം.


സബ് എഡിറ്റര്‍: സര്‍വകലാശാലാ ബിരുദവും അംഗീകൃത സ്ഥാപനത്തില്‍നിന്ന് ജേര്‍ണലിസം ഡിപ്ളോമയും. പിആര്‍ഡിയുടെ മീഡിയ ലിസ്റ്റിലുള്ള മാധ്യമസ്ഥാപനത്തില്‍ രണ്ടുവര്‍ഷ ജോലിപരിചയം. മലയാളം ടൈപ്പ്റൈറ്റിങ്, ഇന്റര്‍നെറ്റ്, വെബ്സൈറ്റുകള്‍ ഉപയോഗിച്ചുള്ള പരിചയവും വേണം

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്: സര്‍വകലാശാലാ ബിരുദവും അംഗീകൃത സ്ഥാപനത്തില്‍നിന്ന് ജേര്‍ണലിസം ഡിപ്ളോമയും. പിആര്‍ഡിയുടെ മീഡിയ ലിസ്റ്റിലുള്ളമാധ്യമസ്ഥാപനത്തില്‍ ഒരുവര്‍ഷ ജോലിപരിചയം. മലയാളം ടൈപ്പ്റൈറ്റിങ്, ഇന്റര്‍നെറ്റ്, വെബ്സൈറ്റുകള്‍ ഉപയോഗിച്ചുള്ള പരിചയവും വേണം. ഉയര്‍ന്ന പ്രായം38 വയസ്സ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top