20 April Saturday

ഐഎസ്‌ആർഒയിൽ 182 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

ഐഎസ്‌ആർഒയുടെ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന യുആർ റാവു സാറ്റലൈറ്റ്‌ സെന്ററിൽ വിവിധ തസ്‌തികകളിലായി 182 ഒഴിവുണ്ട്‌. എഴുത്ത്‌ പരീക്ഷ, നൈപുണി പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ടെക്‌നീഷ്യൻ ബി: ഇലക്ട്രോണിക്‌സ്‌ മെക്കാനിക്‌/ ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക്‌സ്‌ സിസ്‌റ്റംസ്‌/മെക്കാനിക്‌ കൺസ്യൂമർ ഇലക്ട്രോണിക്‌ അപ്ലയൻസസ്‌/മെക്കാനിക്‌ ഇൻഡസ്‌ട്രിയൽ ഇലക്ട്രോണിക്‌സ്‌ 50, ഫിറ്റർ 17, ഇലക്ട്രിക്കൽ 11, പ്ലംബർ 5, റഫ്രിജറേഷൻ ആൻഡ്‌ എയർ കണ്ടീഷനിങ്‌ 8, ടർണർ 3, മെഷീനിസ്‌റ്റ്‌ (ഗ്രൈൻഡർ) 3, മോട്ടോർ വെഹിക്കിൾ മെക്കാനിക്‌ 1, ഫോട്ടോഗ്രാഫി/ ഡിജിറ്റൽ ഫോട്ടോഗ്രാഫി, മെഷീനിസ്‌റ്റ്‌ 1, ഇലക്ട്രോപ്ലേറ്റിങ്‌ 1, വെൽഡർ 1 യോഗ്യത  പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി സർടിഫിക്കറ്റും.  ഡ്രാഫ്‌റ്റ്‌സ്‌മാൻ ബി മെക്കാനിക്കൽ 3 ഒഴിവ്‌. യോഗ്യത പത്താം ക്ലാസ്സും ഡ്രാഫ്‌റ്റ്‌സ്‌മാൻ മെക്കാനിക്കൽ എൻസിവിടി സർടിഫിക്കറ്റും. ടെക്‌നിക്കൽ അസി. 13 . യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഒന്നാം ക്ലാസ്സ്‌ ഡിപ്ലോമ. സയന്റിഫിക്‌ അസി. 7 ഒഴിവ്‌. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ/വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദം. ലൈബ്രറി അസിസ്‌റ്റന്റ്‌ 4, ഹിന്ദി ടൈപിസ്‌റ്റ്‌ 2, കാറ്ററിങ്‌  അറ്റൻഡന്റ്‌ 5, കുക്ക്‌ 5, ഫയർമാൻ എ 4, ലൈറ്റ്‌ വെഹിക്കിൾ ഡ്രൈവർ എ 4, ഹെവി വെഹിക്കിൾ ഡ്രൈവർ എ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനും www. isro.gov.in എന്ന website  കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  മാർച്ച്‌ 6
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top