29 March Friday

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കൗൺസലർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

പട്ടികവർഗ വികസന വകുപ്പിനുകീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും പ്രീമെട്രിക്/ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും കൗൺസലർമാരെ നിയമിക്കും.    49 ഒഴിവുണ്ട് (പുരുഷൻ-23, സ്ത്രീ-26). കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  യോഗ്യത: എംഎ സൈക്കോളജി/എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗൺസലിങ്‌ പരിശീലനം നേടിയവരായിരിക്കണം), എംഎസ്‌സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽനിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.  കൗൺസലിങ്ങിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസലിങ്‌ രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന. പ്രായം: 25–- 45. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് സഹിതം മാർച്ച് പത്തിന് അതത് ഓഫീസിൽ സമർപ്പിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top