25 April Thursday

ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ ഒഴിവ

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

(എൽഐസി) 9394 അപ്രന്റിസ്‌ ഡവലപ്‌മെന്റ്‌ ഓഫീസറുടെ ഒഴിവുണ്ട്‌. കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ 1516 ഉം കേരളത്തിലെ വിവിധ ഡിവിഷണൽ ഓഫീസുകൾക്ക്‌ കീഴിലായി 461 ഉം ഒഴിവുണ്ട്‌. യോഗ്യത: ബിരുദം. പ്രായം: 21 –- 30. എൽഐസി ഏജന്റുമാർ, ക്ലാസ്‌ മൂന്ന്‌ കേഡറിലുള്ള സ്ഥിരം ജീവനക്കാർ എന്നിവർക്ക്‌  ഇളവ്‌ ലഭിക്കും. അപ്രന്റിസ്‌ഷിപ്പ്‌ കാലാവധി വിജയകരമായി പൂർത്തിയാക്കുന്നവരെ പ്രൊബേഷണറി ഡവലപ്‌മെന്റ്‌ ഓഫീസറായി നിയമിക്കും. ഓൺലൈൻ പരീക്ഷയും അഭിമുഖവുമുണ്ടാവും. ഓൺലൈൻ പരീക്ഷയ്‌ക്ക്‌ പ്രിലിമിനറി, മെയിൻ എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. വിശദവിവരങ്ങൾക്ക്‌ www.licindia.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top