29 March Friday

ഇന്റലിജന്റ്‌സ്‌ ബ്യൂറോയിൽ 
സെക്യൂരിറ്റി അസിസ്‌റ്റന്റ്‌, 
എംടിഎസ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള ഇന്റലിജന്റ്‌സ്‌ ബ്യൂറോയിൽ(ഐബി) സെക്യൂരിറ്റി അസിസ്‌റ്റന്റ്‌/ എക്‌സിക്യൂട്ടീവ്‌, മൾട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ (ജനറൽ) തസ്‌തികകളിൽ 1675 ഒഴിവുണ്ട്‌. തിരുവനന്തപുരം ഉൾപ്പെടെയുള്ള 37 സബ്‌സിഡിയറി ബ്യൂറോകളിലാണ്‌ ഒഴിവ്‌. ഇതേ തസ്‌തികകളിൽ 2022 നവംബറിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം സാങ്കേതിക കാരണങ്ങളാൽ പിൻവലിച്ചിരുന്നു. പുതുക്കിയ വിജ്ഞാപനമാണ്‌ ഇപ്പോഴത്തേത്‌. പത്താം ക്ലാസ്‌ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം.  പ്രായം: സെക്യൂരിറ്റി അസിസ്‌റ്റന്റ്‌ /എക്‌സിക്യൂട്ടീവ്‌ – -27 കവിയരുത്‌, എംടിഎസ്‌ (ജനറൽ) 18–-25. രണ്ടുഘട്ട പരീക്ഷയും അഭിമുഖവും ഉണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17. വിശദവിവരങ്ങൾക്ക്‌ www.mha.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top