04 July Friday

നാവികസേനയിൽ 70 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

 ഇന്ത്യൻ നാവികസേനയുടെ എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ചിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ ഷോർട്‌ സർവീസ്‌ കമീഷൻ നിയമനം. 70 ഒഴിവുണ്ട്‌. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം. 2023 ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം ആരംഭിക്കും. യോഗ്യത: എംഎസ്‌സി/ബിഇ/ബിടെക്‌/എംടെക്‌ (കംപ്യൂട്ടർ സയൻസ്‌) അല്ലെങ്കിൽ എംസിഎ/ബിസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്‌/ ഐടി). 1998 ജൂലൈ രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5. വിശദവിവരങ്ങൾക്ക്‌ www.joinindiannavy.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top