29 March Friday

ഐഒസിയിൽ വർക്‌മെൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സതേൺ റീജണിൽ വർക്‌മെൻ വിഭാഗത്തിൽ നോൺ എക്‌സിക്യൂട്ടീവിന്റെ ഒഴിവുണ്ട്.  ജൂനിയർ ഓപറേറ്റർഗ്രേഡ് ഒന്ന്, ജൂനിയർ ഓപറേറ്റർ(ഏവിയേഷൻ)ഗ്രേഡ് ഒന്ന്, ജൂനിയർ ചാർജ്‌മെൻ ഗ്രേഡ് മൂന്ന് തസ്തികകളിലായി 98 ഒഴിവുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടകം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഒഴിവ്. ജൂനിയർ ഓപറേറ്റർ കേരളത്തിൽ രണ്ടൊഴിവാണുള്ളത്. യോഗ്യത പത്താം ക്ലാസ്സും ദ്വിവത്സര ഐടിഐയും( ഇലക്ട്രോണിക്‌സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, ഫിറ്റർ. യോഗ്യത നേടിയശേഷം ഒരുവർഷത്തെ പ്രവൃത്തിപരിചയം. ജൂനിയർ ഓപറേറ്റർ (ഏവിയേഷൻ) കുറഞ്ഞത് 45 ശതമാനം മാർക്കോടെ ഹയർസെക്കൻഡറി, അംഗീകൃത ഹെവി വെഹിക്കിൾ ലൈസൻസ്, ഹെവിവെഹിക്കിൾ ഡ്രൈവിങിൽ ഒരുവർഷത്തെ പരിചയം. ജൂനിയർ ചാർജ്‌മെൻ ഗ്രേഡ് മൂന്ന്  യോഗ്യത  ത്രിവത്സര ഡിപ്ലോമ(മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് എൻജിനിയറിങ്) യോഗ്യത നേടിയശേഷം ഒരു വർഷത്തെ പ്രവൃത്തിപരിചയം. എഴുത്ത് പരീക്ഷയുടെയും സ്‌കിൽ പ്രൊഫിഷൻസി ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരുക്കും തെരഞ്ഞെടുപ്പ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും അപ്‌ലോഡ്‌ചെയ്യണം. അവസാന തിയതി  ഫെബ്രുവരി പത്ത്. വിശദവിവരത്തിനും അപേക്ഷിക്കാനും Post Box 3321, Nungambakkam MDO, Nungambakkam, Chennai-600034  എന്നവിലാസത്തിൽ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top