കേന്ദ്രസർവീസിലെ വിവിധ തസ്തികയിൽ നിയമനത്തിന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. 18 ഒഴിവുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ ഡെയ്‌ഞ്ചറസ് ഗുഡ്‌സ് ഇൻസ്‌പെക്ടർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് എയ്‌റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസിൽ ഫോർമാൻ (കെമിക്കൽ, മെറ്റലർജി, ടെക്‌സ്‌റ്റൈൽ), നോർത്ത് ഈസ്‌റ്റേൺ പൊലീസ് അക്കാദമിയിൽ ഡെപ്യൂട്ടി അസിസ്‌റ്റന്റ് ഡയറക്ടർ (ഫോറൻസിക് സയൻസ്, ലക്‌ചറർ), സിബിഐയിൽ അസിസ്‌റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൽ യുനാനി ഫിസിഷ്യൻ എന്നിവയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 12. വിശദവിവരങ്ങൾക്ക് www.upsconline.nic.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..