കൊൽക്കത്ത ആസ്ഥാനമായ ഈസ്‌റ്റേൺ റെയിൽവേയ്‌ക്ക് കീഴിലെ വിവിധ വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസിന്റെ 3115 ഒഴിവുണ്ട്. ഹൗറ–-659, ജമൽപുർ–- 667, ലിലുവ–- 612, സിയൽദ–- 440, അസൻസോൾ –- 412, കാഞ്ച്രിപ്പാറ–- 187, മാൽഡ –-138 എന്നിങ്ങനെയാണ് അവസരം. ഫിറ്റർ, വെൽഡർ, മെക്കാനിക്, മെഷീനിസ്‌റ്റ്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ, വയർമാൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ഇലക്‌ട്രീഷ്യൻ, ടർണർ, പെയിന്റർ, മേസൺ, ബ്ലാക്ക്‌സ്‌മിത്ത് തുടങ്ങിയ ട്രേഡുകളിലാണ് അവസരം. യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/ എസ്‌സിവിടി സർട്ടിഫിക്കറ്റ്. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സെപ്‌തംബർ 27 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഒക്‌ടോബർ 26. വിശദവിവരങ്ങൾക്ക് https://139.99.53.236:8443/rrcer/ കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..