കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിൽ (C DAC) വിവിധ തസ്‌തികയിൽ 54 ഒഴിവ്. സീനിയർ പ്രോജക്ട് എൻജിനിയർ, പ്രോജക്ട് എൻജിനിയർ, സീനിയർ പ്രോജക്ട് മാനേജർ, പ്രോജക്ട് മാനേജർ, പ്രോജക്ട് അസോസിയേറ്റ് തസ്‌തികകളിലാണ് അവസരം. മൂന്ന് വർഷത്തേക്ക് കരാർ നിയമനമാണ്. ബിഇ/ ബിടെക്, പിജി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. സി ഡാക്കിന്റെ വെബ്‌സെറ്റ് വഴി സെപ്‌തംബർ 28 നകം രജിസ്‌റ്റർ ചെയ്യണം. വാക്ക് ഇൻ ഇന്റർവ്യൂ ഒക്‌ടോബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത്. വിശദവിവരങ്ങൾക്ക് www.cdac.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..