29 November Wednesday

32 തസ്‌തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

വിവിധ വകുപ്പുകളിലെ 32 തസ്‌തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. തസ്‌തികകൾ: ജനറൽ റിക്രൂട്ട്മെന്റ്  – സംസ്ഥാനതലം കേരള മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി, ഓറൽ പത്തോളജി ആൻഡ് മൈക്രോബയോളജി, കമ്യൂണിറ്റി ഡെന്റിസ്ട്രി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി).

ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം മുഖേന). കേരള വനം, വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ. കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ സ്കൽപ്ച്ചർ. സാമൂഹ്യ നീതി വകുപ്പിൽ നഴ്സറി ടീച്ചർ. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ പാംഗർ ഇൻസ്ട്രക്ടർ.

കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് –- മീഡിയം/ ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ (ജനറൽ, സൊസൈറ്റി കാറ്റഗറി).  ജില്ലാതലം വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2. മലപ്പുറം ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2.

വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (തമിഴ്‌ മീഡിയം). വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (മെയിൽ) (നേരിട്ടും തസ്തികമാറ്റം മുഖേനയും).

വിവിധ ജില്ലകളിൽ സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ വർക് സൂപ്രണ്ട്. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് എറണാകുളം ജില്ലയിൽ എൻസിസി വകുപ്പിൽ ബോട്ട് കീപ്പർ (വിമുക്തഭടന്മാർ/ ടെറിട്ടോറിയൽ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുളളവർ എന്നിവരിൽ നിന്നു മാത്രം).

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)  എൻസിഎ റിക്രൂട്ട്മെന്റ് –- 
സംസ്ഥാനതലം മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 (എസ് സിസിസി). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (സൊസൈറ്റി കാറ്റഗറി) (ഈഴവ/ തിയ്യ/ ബില്ലവ). 

ജില്ലാതലം

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (എസ് സിസിസി). ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (എസ്ഐയുസി നാടാർ, ധീവര, ഈഴവ/ തിയ്യ/ ബില്ലവ). വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (എസ് സിസിസി). തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഭാരതീയ ചികിത്സാവകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം) (മുസ്ലിം).

വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) –- എൽപിഎസ് (ഈഴവ/ തിയ്യ/ ബില്ലവ, ധീവര, വിശ്വകർമ, പട്ടികജാതി).

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി). കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി). കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി).

വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികവർഗം). തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (എൽസി/ എഐ). കാസർകോട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (എൽസി/ എഐ).

ആലപ്പുഴ ജില്ലയിൽ എൻസിസി/ സൈനിക ക്ഷേമവകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടന്മാർ മാത്രം) (പട്ടികജാതി). ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ (എസ് സിസിസി). 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top