18 April Thursday

കമ്പൈൻഡ് എൻജിനിയറിങ് സർവീസ് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2019

കമ്പൈൻഡ് എൻജിനിയറിങ് സർവീസ് എക്സാമിനേഷൻ 2020ന് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 495 ഒഴിവുണ്ട്. കേന്ദ്രസർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലെ എൻജിനിയറിങ് തസ്തികകളിലേക്കാണ് നിയമനം നടത്തുക. ഇന്ത്യൻ റെയിൽവേ, സെൻട്രൽ എൻജിനിയറിങ് സർവീസ്, സർവേ ഓഫ് ഇന്ത്യ, ബോർഡർ റോഡ്സ് എൻജിനിയറിങ്, ഇന്ത്യൻ ഡിഫൻസ് സർവീസ് ഓഫ് എൻജിനിയേഴ്സ്, എംഇഎസ് സർവേയർ കേഡർ, സെൻട്രൽ വാട്ടർ എൻജിനിയറിങ് സർവീസ്, ഇന്ത്യൻ സ്കിൽ ഡവലപ്മെന്റ് സർവീസ്, ഇന്ത്യൻ നേവൽ ആർമമന്റ് സർവീസ്, ജിഎസ്ഐ എൻജിനിയറിങ് സർവീസ്, സെൻട്രൽ പവർ എൻജിനിയറിങ് സർവീസ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവീസ്, ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ്, ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ് തുടങ്ങിയവയിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത എൻജിനിയറിങ് ബിരുദം. പ്രായം 21‐30. രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷക്ക് കൊച്ചിയും തിരുവനന്തപുരവും മെയിൻ പരീക്ഷക്ക് തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ. https://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 15 വൈകിട്ട് ആറ്. വിശദവിവരം website ൽ. 

 

കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ

കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് 2020 പരീക്ഷക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷക്ഷണിച്ചു.ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഖനി മന്ത്രാലയം എന്നിവിടങ്ങളിലെ കാറ്റഗറി ഒന്ന് ഗ്രൂപ്പ് എ തസ്തികയിൽ ജിയോളജിസ്റ്റ് 79, ജിഗ്യാഫിസിസ്റ്റ് 5, കെമിസ്റ്റ് 15 എന്നിങ്ങനെയും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, ജലവിഭവമന്ത്രാലയം എന്നിവിടങ്ങളിലെ കാറ്റഗറി രണ്ട് ഗ്രൂപ്പ് എ ജൂനിയർ ഹൈഡ്രോളജിസ്റ്റ്  തസ്തികയിൽ മൂന്നൊഴിവുമുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.  ഒന്നാം ഘട്ടം പ്രാഥമിക പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലും രണ്ടാം ഘട്ടം പ്രധാന പരീക്ഷ വിവരണാത്മകവുമാണ്. മൂന്നാമതായാണ് ഇന്റർവ്യു. 2020 ജനുവരി 19ന് നടക്കുന്ന  പ്രാഥമിക പരീക്ഷയുടെ കേരളത്തിലെ കേന്ദ്രം തിരുവനന്തപുരവും പ്രധാന പരീക്ഷക്ക് ഭോപ്പാൽ, ചെന്നൈ, ഡൽഹി, ഡിസ്പുർ, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, മുംബൈ, ഷിംല എന്നിവിടങ്ങളുമാണ്. യോഗ്യത ബന്ധപ്പെട്ട സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. പ്രായം 21‐35. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  https://upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 15 വൈകിട്ട് ആറ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top